ഉധംപൂര്‍(ജമ്മു കശ്മീര്‍): എല്ലാത്തരം തിന്മകളില്‍നിന്നും അകന്ന് രാഷ്ട്രപുരോഗതിയുടെ കരുത്തായി മാറാന്‍ യുവസമൂഹം സജ്ജമാകണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. യുവാക്കളുടെ എണ്ണം കൊണ്ട് ലോകത്തിലെ ഏറ്റവും യുവത്വമുള്ള രാഷ്ട്രമാണ് ഭാരതം. ഈ കരുത്ത് സാമൂഹ്യമുന്നേറ്റത്തിലും പ്രകടമാകണം, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ ഉധംപൂര്‍ റിവായത്ത് ഹാളില്‍ സംഘടിപ്പിച്ച യുവസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
മയക്കുമരുന്നും ഭീകരതയും അടക്കമുള്ള വിപത്തുകളില്‍ അകപ്പെടാതിരിക്കാനുള്ള വിവേകം യുവാക്കളില്‍ ഉണ്ടാകണം. രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ ചരിത്രം അറിയുകയും അതില്‍ അഭിമാനംകൊള്ളുകയും ചെയ്യുന്നതിലൂടെ തിന്മകളില്‍ നിന്ന് അകന്നുനില്‍ക്കാനും രാഷ്ട്രനിര്‍മ്മാണത്തില്‍ സജീവമായ പങ്ക് വഹിക്കാനും കഴിയും. യുവാക്കള്‍ ശരിയായ ദിശ തെരഞ്ഞെടുത്താല്‍ രാജ്യത്തിന് വികസനത്തിന്റെ ഉന്നതിയിലെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചുറ്റും നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവാന്മാരാവുകയും സമൂഹത്തിന്റെ ക്ഷേമത്തിനായി മുന്നോട്ട് വരികയും വേണമെന്ന് ദത്താത്രേയ ഹൊസബാളെ യുവാക്കളോട് ആഹ്വാനം ചെയ്തു. നമ്മുടെ പൂര്‍വ്വികര്‍ വിദേശ ആക്രമണകാരികളെ ധീരമായി നേരിടുകയും നാഗരികതയും സാംസ്‌കാരികത്തനിമയും സംരക്ഷിക്കുകയും ചെയ്തു. ഈ മഹത്തരമായ ചരിത്രത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊള്ളണം.
കഴിഞ്ഞ ഒരു നൂറ്റാണ്ടായി, ദിവസേനയുള്ള ശാഖകള്‍, സേവന പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സംരംഭങ്ങള്‍, സാമൂഹിക പരിഷ്‌കരണ പരിപാടികള്‍ എന്നിവയിലൂടെ ആര്‍എസ്എസ് നിര്‍വഹിച്ചത് രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ അടിത്തറ പാകുകയായിരുന്നുവെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ശക്തവും ആത്മവിശ്വാസമുള്ളതുമായ ഒരു ഭാരതത്തെ കെട്ടിപ്പടുക്കുകയാണ് സംഘം ചെയ്യുന്നത്. അച്ചടക്കം, സ്വഭാവ രൂപീകരണം, നിസ്വാര്‍ത്ഥ സേവനം എന്നീ ആശയങ്ങള്‍ പിന്തുടര്‍ന്ന്, സ്വയംസേവകര്‍ ദേശീയ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.













Discussion about this post