കോഴിക്കോട്: സംഘസത്തയെ സ്വന്തം ജീവിതവുമായി ലയിപ്പിച്ച മാതൃകാ പ്രവര്‍ത്തകനായിരുന്നു അന്തരിച്ച പി. വാസുദേവനെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ആദ്യകാല പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി. വാസുദേവന്റെ ശ്രദ്ധാഞ്ജലിസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതാവസാനം വരെ മാതൃകാ സംഘാടകന്റെ മഹത്വം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ന്യൂനതകളെ വളര്‍ത്താതെ നന്മകളെ പ്രസരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. സ്വാമി പറഞ്ഞു.
വ്യക്തികളില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്ന ഡോക്ടര്‍ജി ആവിഷ്‌കരിച്ച മനുഷ്യ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ഉദാഹരണമായിരുന്നു പി. വാസുദേവനെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ പറഞ്ഞു. സംഘര്‍ഷം നിറഞ്ഞ കാലഘട്ടങ്ങളില്‍ അദ്ദേഹം നല്‍കിയ ആത്മവിശ്വാസം ഏറെയായിരുന്നു. അദ്ദേഹം മുന്നോട്ട് നയിച്ച പ്രവര്‍ത്തനത്തെ ഏറ്റെടുക്കുകയാണ് സംഘശതാബ്ദികാലഘട്ടത്തില്‍ ചെയ്യാവുന്ന ശ്രദ്ധാഞ്ജലിയെന്ന് സേതുമാധവന്‍ പറഞ്ഞു. പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വി.ആര്‍. രാജശേഖരന്‍, എ.കെ. ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.














Discussion about this post