വള്ളംകുളം: തിരുവല്ല എക്‌സൈസിന്‍റെ നേതൃത്വത്തില്‍ വളളംകുളം നാഷണല്‍ ഹൈസ്‌കൂളില്‍ വിമുക്ത ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സ്‌പോര്‍ട്‌സ് ടീം രൂപീകരിച്ചു. ഇതിന്‍റെ ഉദ്ഘാടനം തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് നിര്‍വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റര്‍ ദിലീപ്കുമാര്‍ അധ്യക്ഷനായി. സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. തിരുവല്ല എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി.പ്രസന്നന്‍, കായിക അധ്യാപകന്‍ ഗൗതം മുരളിധരന്‍ എന്നിവര്‍ കായിക പരിശീലനത്തിന് നേതൃത്വം നല്‍കി.













