ന്യൂഡൽഹി: എസ്എൻസി ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ സെപ്തംബർ 13ന് സുപ്രീംകോടതി പരിഗണിക്കും. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്ന് ലാവലിൻ കേസ് മാറ്റരുതെന്ന് കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് യു.യു.ലളിതിന്റേതാണ് ഈ നിർദ്ദേശം. യു.യു.ലളിത് അദ്ധ്യക്ഷതയിലുള്ള ബെഞ്ചിന് മുൻപാകെയാണ് നിലവിൽ എസ്എൻസി ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ സുപ്രീംകോടതിയുടെ അഡ്വാൻസ് ലിസ്റ്റ് പ്രകാരം സെപ്തംബർ 13ന് ഹർജികൾ പരിഗണിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. 13ന് പരിഗണിക്കുന്ന പട്ടികയിൽ നിന്ന് ഈ ഹർജി നീക്കരുതെന്ന് കഴിഞ്ഞ ദിവസം ജസ്റ്റിസ് യു.യു.ലളിതിന്‍റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചിന് മുൻപാകെ ആവശ്യം ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ്.യു.യു.ലളിതിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്‍റെ ഉത്തരവ്. നിരവധി തവണ ഹർജി മാറ്റി വച്ച സാഹചര്യത്തിലാണ് നീക്കം.
Discussion about this post