ന്യൂഡൽഹി: രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 21 സർവകലാശാലകളുടെ പേരുകൾ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. പത്തനംതിട്ടയിലെ കിശനറ്റം സെൻറ് ജോൺസ് സർവകലാശാലയാണ് പട്ടികയിൽ കേരളത്തിൽ നിന്ന് ഇടം പിടിച്ചിട്ടുള്ള ഏക വ്യാജ സർവകലാശാല. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകളുള്ളത് ദില്ലി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്. ദില്ലിയിൽ എട്ടും ഉത്തർപ്രദേശിൽ നാലും സർവകലാശാലകളാണ് പട്ടികയിലുള്ളത്. പട്ടികയിലുള്ള സർവകലാശാലകൾക്ക് ഒരു തരത്തിലുള്ള ബിരുദവും നൽകാൻ അനുമതി ഇല്ലെന്ന് യുജിസി വ്യക്തമാക്കി.
വ്യാജമെന്ന് യു.ജി.സി പ്രഖ്യാപിച്ച സ്ഥാപനങ്ങൾ
ഡൽഹി
- ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ്
- കമേഴ്സ്യൽ യൂനിവേഴ്സിറ്റി ലിമിറ്റഡ് ദരിയഗഞ്ച്
- യുനൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി
- വൊക്കേഷനൽ യൂനിവേഴ്സിറ്റി
- എ.ഡി.ആർ സെൻട്രിക് ജുഡീഷ്യൽ യൂനിവേഴ്സിറ്റി
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ്
- വിശ്വകർമ ഓപൺ യൂനിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്
- ആധ്യാത്മിക് വിശ്വവിദ്യാലയ
ഉത്തർപ്രദേശ്
- ഗാന്ധി ഹിന്ദി വിദ്യാപീഠ്
- നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി
- നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്സിറ്റി
- ഭാരതീയ ശിക്ഷ പരിഷത്ത്
കർണാടക
- ബദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി
കേരളം
- സെന്റ് ജോൺസ് യൂണിവേഴ്സിറ്റി
മഹാരാഷ്ട്ര
- രാജ അർബൈക് യൂണിവേഴ്സിറ്റി (നാഗ്പൂർ)
കൊൽക്കത്ത
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്
ഒഡീഷ
- നബഭാരത് ശിക്ഷാ പരിഷത്ത്
- നോർത്ത് ഒറീസ്സ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി
പുതുച്ചേരി
- ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ
ആന്ധ്ര പ്രദേശ്
- ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്മെന്റ് ഡീംഡ് യൂണിവേഴ്സിറ്റി
Discussion about this post