ശ്രീനഗര്‍ : ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിന് പിന്നാലെ ജമ്മു കശ്മീരില്‍ പാര്‍ട്ടി വിട്ടത് അറുപതിലധികം നേതാക്കള്‍. സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം തന്നെ തുലാസിലായിരിക്കുകയാണ്. ജി 23 നേതാക്കളില്‍ ഒരാളആയ ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത് ആഭ്യന്തര തലത്തില്‍ ചര്‍ച്ചയാകുകയും നിരവധി പേര്‍ നിലവിലെ നേതൃത്വത്തിനെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
പാര്‍ട്ടിവിട്ടവരില്‍ മുതിര്‍ന്ന നേതാവ് താരാചന്ദ് ദാസും മുന്‍ മന്ത്രിമാരും ഉള്‍പ്പെടും. ഗുലാം നബിക്കൊപ്പം പാര്‍ട്ടി വിട്ടവരില്‍ 51 നേതാക്കള്‍ അദ്ദേഹത്തിന്‍റെ പുതിയ പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുകയാണ്. ആസാദിന് പിന്നാലെ 64 പേരാണ് വിട്ടിരുന്നു. ഇവര്‍ സോണിയ ഗാന്ധിക്ക് സംയുക്ത രാജിക്കത്ത് നല്‍കുകയും ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധിക്കെതിരെ തുറന്നടിച്ചാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ രാജിവെച്ചത്. നേതൃത്വത്തിനെതിരെ കൂടുതല്‍ വിമര്‍ശനമുന്നയിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതെ മുന്നോട്ട് പോയതാണ് ഓരോ ദിവസവും തകര്‍ച്ചയിലേക്ക് പാര്‍ട്ടിയെ തള്ളിയിട്ടതെന്നുമായിരുന്നു ഗുലാം നബി ആസാദിന്‍റെ ആരോപണം.
Discussion about this post