കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ ജനകീയപ്രക്ഷോഭത്തെ ഭയന്ന് നാട് വിട്ട മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതഭയ രജപക്സെ മടങ്ങിയെത്തി. രണ്ട് മാസമായി തായ്‌ലന്‍ഡിലായിരുന്നു എഴുപത്തിമൂന്നുകാരനായ ഗോതഭയ.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രജപക്‌സെയ്ക്ക് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഭരണകക്ഷിയായ ശ്രീലങ്കന്‍ പൊതുജന പെരമുന പാര്‍ട്ടിയുടെ നിരവധി മന്ത്രിമാരും പാര്‍ലമെന്റംഗങ്ങളും വിമാനത്താവളത്തില്‍ സ്വീകരിച്ച ശേഷം, കനത്ത സുരക്ഷയുള്ള വാഹനവ്യൂഹത്തിലാണ് രാജപക്സെ വിമാനത്താവളം വിട്ടത്.
കൊളംബോയിലെ വിജേരാമ മാവതയ്ക്ക് സമീപമുള്ള സ്റ്റേറ്റ് ബംഗ്ലാവിലാണ് രാജപക്സെ താമസിക്കുന്നത്, പ്രദേശത്ത് സുരക്ഷ നിലനിര്‍ത്താന്‍ വലിയ സുരക്ഷാ സന്നാഹത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഡെയ്ലി മിറര്‍ ലങ്ക റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post