അഹമ്മദാബാദ്: വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്‌ലിഫ്റ്റിങില്‍ മണിപ്പൂരിന് വേണ്ടി സ്വര്‍ണം നേടി ഒളിമ്പ്യന്‍ മീരാബായ് ചാനു. മണിപ്പൂരിന്‍റെ തന്നെ സഞ്ജിത വെള്ളിയും ഒഡീഷയുടെ സ്‌നേഹ സോറന്‍ വെങ്കലവും നേടി.
ഷൂട്ടിങ്ങില്‍ വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഗുജറാത്തിന്‍റെ ഇളവേനില്‍ വളരിവന്‍ സ്വര്‍ണം നേടി. കര്‍ണാടകത്തില്‍ നിന്നുള്ള തിലോത്തമ സെന്നിനാണ് വെള്ളി. 16-10 എന്ന സ്‌കോറിനാണ് ഇളവേനില്‍ തിലോത്തമയെ മറികടന്നത്. പശ്ചിമബംഗാളില്‍ നിന്നുള്ള മെഹുലി ഘോഷിനാണ് ഈ ഇനത്തില്‍ വെങ്കലം.
പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ മഹാരാഷ്ട്രയുടെ രുദ്രാംക്ഷ് പാട്ടീല്‍ സ്വര്‍ണം നേടി. ഹരിയാനയില്‍ നിന്നുള്ള അര്‍ജുന്‍ ബബുടയെ 17-7നാണ് രുദ്രാംക്ഷ് പരാജയപ്പെടുത്തിയത്. മധ്യപ്രദേശിന്‍റെ ഐശ്വരി പ്രതാപ്‌സിങ് തോമര്‍ ഈ ഇനത്തില്‍ വെങ്കലം നേടി.
പുരുഷ വിഭാഗം 20 കിലോമീറ്റര്‍ നടത്തത്തില്‍ സര്‍വീസസിന്‍റെ ദേവേന്ദര്‍സിങും വനിതാ വിഭാഗത്തില്‍ ഉത്തര്‍ പ്രദേശിന്‍റെ മുനിത പ്രജാപതിയും സ്വര്‍ണം നേടി.
Discussion about this post