കൊച്ചി: ശരിക്കും ആദ്യകളിയല്ല, ശരിയായ കളി. രണ്ടാമത്തേതില്‍ മികവ് തെളിയിച്ചാലേ ആരാധകര്‍ക്ക് അങ്ങ് തൃപ്തിയാകൂ. അതിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രാത്രി 7.30ന് എടികെ മോഹന്‍ ബഗാനെ നേരിടും. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എടികെയ്ക്കെതിരായ മുന്‍കാല റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് പുതിയ തുടക്കത്തിനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ പുറത്തെടുത്ത പ്രകടനം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്. അതേസമയം, സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയിന് എഫ്സിക്കെതിരെ പരാജയപ്പെട്ടാണ് മോഹന്‍ ബഗാന്റെ വരവ്.
രണ്ടാം ഹോം മത്സരത്തിലെ മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം വിറ്റു തീര്‍ന്നിരിക്കുകയാണ്. ആരാധകരുടെ പിന്തുണ ബ്ലാസ്റ്റേഴ്സ് വിജയങ്ങളില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ആദ്യ മത്സരത്തില്‍ 34978 പേരായിരുന്നു ജന്ഹര്ലാല് സ്റ്റേഡിയത്തില്‍ കാണികളായുണ്ടായിരുന്നത്. എന്നാല്‍, ഈ മത്സരത്തിലെ 35000 ടിക്കറ്റുകളും വിറ്റു തീര്‍ന്നതായാണ് ഔദ്യോഗിക വിശദീകരണം. അതുകൊണ്ടുതന്നെ സ്റ്റേഡിയത്തിലേക്ക് ഇന്നും മഞ്ഞനിറത്തില്‍ കുളിക്കും. നിരവധി പേര്‍ക്ക് ടിക്കറ്റ് കിട്ടാതെയുമുണ്ട്. ആദ്യ രണ്ട് സീസണുകള്‍ക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്ക് ഇത്രയധികം ആവേശം കൈവരുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് കലാശപ്പോരിന് അര്‍ഹത നേടിയപ്പോള്‍ എടികെ ബഗാന് ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍, ഓവറോള്‍ കാര്യം പരിഗണിച്ചാല്‍, എടികെയ്ക്കെതിരേ ബ്ലാസ്റ്റേഴ്സിന് അത്ര മികച്ച റെക്കോഡല്ല ഉള്ളത്. ഇരു ടീമുകളും 14 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചു മത്സരത്തില്‍ എടികെ ജയിച്ചപ്പോള്‍ നാലില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിനു ജയിക്കാനായത്. അഞ്ചു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇന്നത്തെ മത്സരം വിജയിച്ച് റെക്കോഡ് തുല്യമാക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.
ബ്ലാസ്റ്റേഴ്സ് പതിനാറും എടികെ പതിനഞ്ചും ഗോള്‍ നേടി. മോഹന്‍ ബഗാനുമായി ലയിച്ച ശേഷം ബ്ലാസ്റ്റേഴ്സുമായി നാല് കളിയിലാണ് കൊല്‍ക്കത്തന്‍ ടീം ഏറ്റുമുട്ടിയത്. ഇക്കാലയളവില്‍ എടികെ ബഗാന് വ്യക്തമായ ആധിപത്യം. നാല് കളിയില്‍ മൂന്നിലും എടികെ ബഗാന് ജയിച്ചു.ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനുള്ളത് ഒരു സമനിലമാത്രം. കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഏടികെ ബഗാന് രണ്ടിനെതിരെ നാല് ഗോളിന് ബ്ലാസ്റ്റേ്ഴ്സിനെ തോല്പിച്ചു. രണ്ടാംപാദ പോരാട്ടം രണ്ടുഗോള്‍ വീതം നേടി സമനിലയില്‍ അവസാനിക്കുകയായിരുന്നു.
രണ്ടുതവണയാണ് കിരീടപ്പോരാട്ടത്തില്‍ കൊല്‍ക്കത്തന്‍ ടീം ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങള്‍ തച്ചുടച്ചത്. 2014ലെ ആദ്യ സീസണിലും 2016ലെ മൂന്നാം സീസണിലും.കഴിഞ്ഞ ദിവസത്തെ ഇലവനെ തന്നെ ആദ്യമിറക്കാനാകും പരിശീലകന് വുകമാനോവിച്ച് ശ്രമിക്കുന്നത്. എന്നാല്‍, മത്സരത്തില്‍ വലിയ മാറ്റം ചെലുത്തിയത് യുക്രെയ്ന് താരം ഇവാന് കലിയുഷ്നിയുടെ വരവായിരുന്നു. അതുകൊണ്ട് ഒറുപരകിധിവരെ കലിയുഷ്നിയെ ആദ്യ ഇലവനില്‍ പ്രതീക്ഷിക്കാം. എന്നാല്‍, ഒരു വിദേശതാരത്തെ പുറത്തിരുത്തി വേണം കലിയുഷ്നിയെ കൊണ്ടുവരാന്‍. അങ്ങനെയൊരു ശ്രമം വുകമാനോവിച്ച് നടത്തുമോ എന്നു കണ്ടറിയണം.
തന്റെ സ്വതസിദ്ധമായ ഫോര്‍മേഷനില്‍ വുകോമനോവിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കുറവാണ്. വന്‍ തുകയ്ക്ക് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ മുന്നേറ്റനിരതാരം
ദിമിത്രിയോസ് ഡയമന്റക്കൊസിന്റെ ഔട്ട് ഓഫ് ഓഫ് ഫോം ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇരട്ടഗോള്‍ നേടിയ കലിയുഷ്നി തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ തുരുപ്പ് ചീട്ട്.ഐഎസ്എല്ലിലെ പരിചയസമ്പത്തിന് പുറമെ ശാരീരികമായി മികവ് പുലര്‍ത്തുന്ന എടികെ ക്കെതിരെ കലിയുഷ്നിയെ പോലെയുള്ള താരത്തിന്റെ സാനിധ്യം ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുമെന്നുറപ്പാണ്. ലൂണ -കലിയുഷ്നി ജോടി ആദ്യ ഇലവനിലെത്തുമെന്നാണ് ആരാധകരുടെ വിശ്വാസം. അങ്ങനെ സംഭവിച്ചാല്‍ അത് വലിയ മുതല്‍ക്കൂട്ടാകുമെന്ന് ടീം മാനെജ്മെന്റും കരുതുന്നുണ്ട്.
ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്.രണ്ടാം പകുതിക്ക് ശേഷമാണ് ഗോളുകളെല്ലാം പിറന്നത്. അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്സിനായി ആദ്യത്തെ ഗോള്‍ നേടിയപ്പോള്‍ രണ്ടു ഗോളുകള്‍ എണ്‍പതാം മിനുട്ടിനു ശേഷം പകരക്കാരനായിറങ്ങിയ യുക്രൈന് താരം ഇവാന് കലിയുഷ്നിയുടെ വകയായിരുന്നു.മത്സരത്തില്‍ പൂര്‍ണ ആധിപത്യമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്.
Discussion about this post