വാഷിങ്ടണ്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ആടിയുലയുന്ന ഇറാന്‍ ഭരണകൂടം സൗദി അറേബ്യക്കെതിരെ യുദ്ധത്തിനൊരുങ്ങുന്നതായി വാര്‍ത്തകള്‍. സൗദി ഭരണകൂടം ഇത് സംബന്ധിച്ച ആശങ്കകള്‍ അമേരിക്കയുമായി പങ്കുവച്ചതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി ജനറല്‍ പാട്രിക് റൈഡര്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാപകമായ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന ഇറാന്‍ ഭരണകൂടം ഉക്രൈനെതിരെ പ്രയോഗിക്കാന്‍ നൂറുകണക്കിന് ഡ്രോണുകള്‍ റഷ്യക്ക് കൈമാറിയത് വിവാദമായിരുന്നു. ഇതിന് പുറമേയാണ് സൗദി അറേബ്യക്കെതിരായ ആക്രമണ ഭീഷണി ഉയരുന്നത്.
ഉടന്‍ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ സൗദിക്കെതിരെ ആക്രമണമുണ്ടാകുമെന്നാണ് ഭീഷണിയെന്ന് രഹസ്യാന്വേഷണ വിവരങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ട് പാട്രിക് റൈഡര്‍ വ്യക്തമാക്കി. സൗദിയുമായി ബന്ധം ദൃഢമാണെന്നും സഖ്യശക്തികളെ സഹായിക്കുന്നതില്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ കിഴക്കന്‍ സൗദിയില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യുഎസും സൗദിയും ആരോപിച്ചു, എന്നാലിത് ഇറാന്‍ ഭരണകൂടം നിഷേധിക്കുകയായിരുന്നു. 2014-ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ ഹൂതി വിമതര്‍ വിക്ഷേപിച്ച ഡ്രോണുകള്‍, മിസൈലുകള്‍, മോര്‍ട്ടാറുകള്‍ എന്നിവ ഇറാന്‍ നിര്‍മ്മിതമായിരുന്നു.
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് നേരെ ഇറാന്‍ ഭരണകൂടം നടത്തുന്ന പ്രാകൃതമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെതിരെ ലോകമാകെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍
Discussion about this post