ചെന്നൈ: തമിഴ്‌നാട്ടില്‍ പൊതുനിരത്തില്‍ പഥസഞ്ചലനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആര്‍എസ്എസ് ദക്ഷിണക്ഷേത്ര സംഘചാലക് ഡോ.എ.ആര്‍. വന്നിരാജന്‍. നിശ്ചയിച്ച അന്‍പത് സ്ഥലങ്ങളില്‍ 44ലും നവംബര്‍ ആറിന് പഥസഞ്ചലനത്തിനും പൊതുസമ്മേളനത്തിനും അനുമതി നല്കിയ കോടതി അത് പക്ഷേ, മൈതാനങ്ങളിലോ സ്റ്റേഡിയങ്ങളിലോ പരിമിതപ്പെടുത്തണമെന്ന് നിയന്ത്രണം വയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നാളെ നടത്താനിരുന്ന പഥസഞ്ചലനങ്ങള്‍ ഉപേക്ഷിക്കുകയാണെന്നും നിയന്ത്രണത്തിനെതിരെ അപ്പീല്‍ നല്കുമെന്നും വന്നിരാജന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
രാജ്യത്തൊട്ടാകെ 97 വര്‍ഷമായി ആര്‍എസ്എസ് പൊതുസ്ഥലങ്ങളില്‍ പഥസഞ്ചലനം നടത്തുന്നുണ്ട്. ജമ്മുകശ്മീരിലും ബംഗാളിലും കേരളത്തിലും എല്ലാം പഥസഞ്ചലനവും യോഗവും പൊതു സ്ഥലങ്ങളിലാണ് നടത്താറുള്ളത്. നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള കോടതി വിധി അസ്വീകാര്യമാണ്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും. ഈ സാഹചര്യത്തില്‍ മുന്‍പ് നിശ്ചയിച്ച പോലെ നാളെ പഥസഞ്ചലനങ്ങളും മറ്റും നടത്തില്ല, അദ്ദേഹം അറിയിച്ചു.
Discussion about this post