ശ്രീനഗർ: ജമ്മു അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ചു. ആർഎസ് പുര സെക്ടറിലാണ് ഭീകരൻ നുഴഞ്ഞു കയറാൻ ശ്രമിച്ചത്.
പുലർച്ചെയാണ് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. സുരക്ഷാ സേന പിൻമാറാൻ നിർദേശിച്ചെങ്കിലും ഭീകരൻ അതിർത്തി കടന്നെത്തുകയായിരുന്നു. പ്രദേശം സേന വളഞ്ഞതായും തിരച്ചിൽ പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
കശ്മീരിലെ രാംഗഡ് സെക്ടറിലും അതിർത്തി കടന്നെത്തിയ പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെയും ബിഎസ്എഫ് പിടികൂടി. കഴിഞ്ഞ ദിവസം പൂഞ്ചിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും കണ്ടെടുത്തിരുന്നു.
Discussion about this post