ദോഹ: ലോകകപ്പ് ഗ്രൂപ്പ് സി നിര്‍ണായക മത്സരങ്ങളിലൊന്നില്‍ പോളണ്ടിനെതിരെ രണ്ടു ഗോളിന് അര്‍ജന്റീനയ്ക്ക് ജയം. മാക് അലിസ്റ്റര്‍ ആണ് അര്‍ജന്റീനയ്ക്കായി ആദ്യ ഗോളടിച്ചത്. ജൂലിയന്‍ അല്‍വാരെസ് ആണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയത്. ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്ന അര്‍ജന്റീന ഓസ്‌ട്രേലിയയെ നേരിടും. മത്സരം ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായിരുന്നു. പന്ത് വിട്ടുകൊടുക്കാതെ മുന്നേറിയ അര്‍ജന്റീനയ്ക്ക് പോളണ്ടിന്റെ പ്രതിരോധത്തെ മറികടക്കാനായിരുന്നില്ല.
പത്താം മിനുട്ടില്‍ പോളണ്ട് വല ലക്ഷ്യമാക്കിയുള്ള മെസിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ സിസ്‌നി തട്ടിയകറ്റി. 36ാം മിനുട്ടില്‍ ലയണല്‍ മെസ്സിക്ക് കിട്ടിയ പെനാല്‍റ്റിയും പാഴായിരുന്നു. അര്‍ജന്റീനയും സൗദിക്കെതിരേ മെക്‌സിക്കോയും ജയിച്ചതിനാലാണ് അര്‍ജന്റീനയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറിയത്. കളി തോറ്റെങ്കിലും ഗോള്‍ശരാശരിയില്‍ മുന്നിലായതിനാല്‍ പോളണ്ടും ഗ്രൂപ്പ് സിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു.
Discussion about this post