തിരുവനന്തപുരം: മുപ്പത്തെട്ടാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ഇന്നു മുതല്‍ 23 വരെ കോട്ടയ്ക്കകം ശ്രീവൈകുണ്ഠത്ത് നടക്കും. വൈകിട്ട് അഞ്ചിന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിയിച്ച് ഗുരുവായൂരില്‍ നിന്നു കൊണ്ട് വന്ന ഭഗവാന്‍റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ നടത്തും.
അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായി ഭഗവതഗ്രന്ഥം സമര്‍പ്പിക്കും. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തും. സത്ര നിര്‍വഹണ സമിതി ചെയര്‍മാന്‍ ആര്‍. രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിക്കും. സ്വാമി അധ്യാത്മാനന്ദ സരസ്വതി, എംഎല്‍എമാരായ രമേശ് ചെന്നിത്തല, തോട്ടത്തില്‍ രവീന്ദ്രന്‍, കെ ശിവശങ്കരന്‍, ഡോ, ഉഷ രാജവാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വര്‍ക്കിങ് ചെയര്‍മാന്‍ ജി. രാജ് മോഹന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ് നാരായണ സ്വാമി നന്ദിയും പറയും.
പുലര്‍ച്ചെ നാലിന് മഹാഗണപതി ഹോമത്തിന് ശേഷം എട്ട് വരെ ഭാഗവതം സംസ്‌കൃത മൂലഗ്രന്ഥത്തില്‍ നിന്നുള്ള പാരായണം. ശേഷം രാത്രി എട്ട് വരെ ഭാഗവതത്തിലെ കഥാ സന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കി പ്രഭാഷണങ്ങള്‍ നടക്കും. ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ നാരായണീയ പാരായണമുണ്ടാകും. ദീപാരാധനയ്ക്ക് ശേഷമുള്ള പ്രഭാഷണങ്ങളില്‍ ഭാരതീയ ദര്‍ശനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങള്‍ നടക്കും.
15,000 പേര്‍ ദിവസേന എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ആര്‍. രാമചന്ദ്രന്‍ നായര്‍, ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീവത്സന്‍ നമ്പൂതിരി, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ . അജിത് കുമാര്‍, കണ്‍വീനര്‍ ഷാജു വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു














