പാലക്കാട് ആർഎസ്എസ് മുൻ പ്രചാരകൻ ശ്രീനിവാസന്‍ കൊലക്കേസ് എന്‍ഐഎ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. കൊലപാതകത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ റിപ്പോർട്ട് നൽകിയിരുന്നു. കേസിൽ എന്‍ഐഎ പുതിയ റിപ്പോർട്ട് സമർപ്പിക്കും.
നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ കേസാണിത്. സംഭവത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീര്‍ അലി ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 16നാണ് ആർഎസ്എസ് മുൻ പ്രചാരകനായ ശ്രീനിവാസനെ കടയില്‍ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 3 ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് പട്ടാപകൽ നഗരമധ്യത്തിൽ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
Discussion about this post