കൊല്ലം: ആയിരക്കണക്കിന് ആണ്ടുകൾ വൈദേശിക അക്രമവും ആധിപത്യവും ഉണ്ടായിട്ടും ഭാരതത്തിൽ സനാതനധർമ്മം ശക്തമായി നിൽക്കുന്നതുകൊണ്ടാണ് ലോകത്ത് ശാന്തിയും സമാധാനവും നിലനിൽക്കുന്നത് എന്നും മൂല്യച്യുതി സംഭവിക്കുന്തോറും സനാതനധർമ്മം അകന്നകന്നു പോകുമെന്നും സ്വാമി ജ്ഞാനാമൃതാനന്ദപുരി പറഞ്ഞു. കൊല്ലം വള്ളിക്കാവിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പഞ്ചദിന ഹിന്ദു ധർമ്മ പഠന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമിജി.
ഹിന്ദു എന്ന വാക്കിന് എത്ര മാത്രം അർഹരാണെന്ന് ഓരോ ഹിന്ദുവും സ്വയം ചിന്തിക്കണം. നാം നമ്മിലേക്ക് നോക്കണം.
വ്യക്തിപരമായും, കുടുംബപരമായും, സാമൂഹ്യമായും അനുഷ്ഠാനത്തിലൂടെ സനാതനധർമ്മത്തെ, ഹിന്ദു ധർമ്മത്തെ ശക്തിപ്പെടുത്തണമെന്നും സ്വാമി പറഞ്ഞു. ഭാരതത്തിൽ യുദ്ധങ്ങൾ കൂടുതലും നടന്നത് ധർമ്മ സംരക്ഷണത്തിന്
വേണ്ടിയാണ് , ഭരണാധികാരത്തിന് വേണ്ടി ആയിരുന്നില്ല എന്ന് സ്വാമി ഓർമിപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചർ അധ്യക്ഷത വഹിച്ചു വർക്കിംഗ് പ്രസിഡന്റ് ശ്രീ വത്സൻ തില്ലങ്കേരി, സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ, കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ സുധീർ എന്നിവർ സംസാരിച്ചു. ശിബിരത്തിൽ 250പേർ പങ്കെടുക്കുന്നു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post