ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല ആഡംബര കപ്പല്‍യാത്ര തുടങ്ങുന്നു. എം വി ഗംഗാ വിലാസ് എന്ന കപ്പല്‍ വാരണാസിയില്‍ നിന്നും യാത്ര തുടങ്ങി, അമ്പത്തൊന്നാം ദിവസം ആസാമിലെ ദിബ്രുഡില്‍ യാത്ര അവസാനിപ്പിക്കും. കടന്നു പോകുന്നതു ഇരുപത്തേഴു നദീതടങ്ങളിലൂടെ. പിന്നിടുന്നതു 3200 ഓളം കിലോമീറ്റര്‍. ആദ്യയാത്രയില്‍ 32 സ്വിസ് സഞ്ചാരികളടക്കം 36 പേരാണ് ഗംഗാ വിലാസിന്‍റെ ആഡംബരം നുകരുക. പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും.
നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ദേശീയോദ്യാനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലൂടെയാണു കപ്പലിന്‍റെ യാത്ര തുടരുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മിനിസ്ട്രി ഓഫ് പോര്‍ട്‌സ് അധികൃതര്‍ അറിയിച്ചു. അമ്പത്തൊന്നു ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയ്ക്ക് പന്ത്രണ്ട് ലക്ഷത്തിലധികം രൂപയാണു ചെലവാകുക, ഒരു ദിവസത്തെ യാത്രയ്ക്ക് ഇരുപത്തയ്യായിരം രൂപയും. മാര്‍ച്ച് ഒന്നിനാണ് ആദ്യ യാത്ര അവസാനിക്കുക.
Discussion about this post