ഇസ്ലാമാബാദ്: അഞ്ച് വര്‍ഷത്തിനിടയില്‍ പാകിസ്ഥാന്‍ പൗരത്വം നേടിയ വിദേശികളില്‍ സിംഹഭാഗവും ഇന്ത്യക്കാര്‍. ഔദ്യോഗിക രേഖകള്‍ പ്രകാരം 214 പേര്‍ക്കാണ് പാകിസ്ഥാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൗരത്വം നല്‍കിയത്. ഇതില്‍ 159 പേരും ഇന്ത്യക്കാരാണ്. വിവാഹം, കുടുംബ ബന്ധങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാലാണ് പൗരത്വം നല്‍കുന്നതെന്ന് പാക് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയതായി പാക് മാധ്യമമായ സാമ ടിവി റിപ്പോര്‍ട്ട് ചെയ്തു.
ജനുവരിയില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പാകിസ്ഥാന്‍ പൗരത്വം ലഭിച്ചു. 2019ല്‍ 55 പേര്‍ക്കും 2018ല്‍ 43 പേര്‍ക്കും 2020ലും 2021ലും 27 പേര്‍ക്കും കഴിഞ്ഞ വര്‍ഷം 18 പേര്‍ക്കും പാക് പൗരത്വം ലഭിച്ചതായി രേഖകള്‍ വെളിപ്പെടുത്തുന്നു.
ആയിരക്കണക്കിന് അപേക്ഷകള്‍ ഇപ്പോഴും മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കെട്ടിക്കിടക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയതായി സാമ ടിവി ചൂണ്ടിക്കാട്ടുന്നു. 2018 മുതല്‍ 22 വരെ 11 അഫ്ഗാനികള്‍ക്ക് പാകിസ്ഥാന്‍ അധികൃതര്‍ പൗരത്വം നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് ചൈനീസ് പൗരന്മാര്‍ക്കും പാകിസ്ഥാന്‍ പൗരത്വം ലഭിച്ചു. നാല് ബംഗ്ലാദേശികള്‍, ഒരു ഇറ്റാലിയന്‍, ഒരു സ്വിസ്, മൂന്ന് അമേരിക്കക്കാര്‍, രണ്ട് കാനഡക്കാര്‍, നാല് ബ്രിട്ടീഷ് പൗരന്മാര്‍ എന്നിവര്‍ക്ക് ഈ കാലയളവില്‍ പാകിസ്ഥാന്‍ പൗരത്വം ലഭിച്ചു.
ബര്‍മ്മ, ഫിലിപ്പീന്‍സ്, മോള്‍ഡോവ, കിര്‍ഗിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെ ഇരുപതിലധികം പൗരന്മാര്‍ക്കും ഇതേ കാലയളവില്‍ പാക് പൗരത്വം ലഭിച്ചതായി സാമ ടിവി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post