ഝാബുവ (മധ്യപ്രദേശ്): ഹത്തിപ്പാവ മലനിരകളില്‍ 75000 നീരുറവകള്‍ സൃഷ്ടിച്ച് ഭീല്‍ ഗോത്ര ജനതയെ ആദരിക്കാന്‍ 3ഡി രംഗോലി ഒരുക്കി വിദ്യാര്‍ത്ഥികള്‍. നാല് മണിക്കൂര്‍ കൊണ്ട് 35000 ഗ്രാമീണര്‍ തീര്‍ത്ത നീരുറവകള്‍ നേരത്തെ വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ഹല്‍മ ഒത്തുചേരലിലൂടെ ഗ്രാമവാസികള്‍ വിസ്മയം തീര്‍ത്തത്. ഹത്തിപ്പാവ താഴ്‌വരയിലാണ് ഝാബുവയുടെയും അലിരാജ്പൂരിന്റെയും ഭൂപടം കുട്ടികള്‍ തയ്യാറാക്കിയത്.
മണ്ണ്, ചാണകപ്പൊടി, രംഗോലി തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഈ കൂറ്റന്‍ ഭൂപടത്തിന്റെ നിര്‍മാണത്തിന് 2000 രൂപ മാത്രമാണ് ചെലവഴിച്ചത്. ഝാബുവയിലെയും അലിരാജ്പൂരിലെയും ക്ഷേത്രങ്ങള്‍, പര്‍വതങ്ങള്‍, നദികള്‍ തുടങ്ങിയവ അടങ്ങിയതാണ് രംഗോലി.
Discussion about this post