ശ്രീനഗര്‍: ശ്രീരാമനവമി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ശ്രീനഗറിലും ശോഭായാത്രകള്‍. ജയ് ശ്രീറാം, ഭാരത് മാതാ കി ജയ് ഉദ്‌ഘോഷങ്ങളുടെ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് ശോഭായാത്രയില്‍ അണിനിരന്നത്.
രാമായണകഥാപാത്രങ്ങളുടെ വേഷമണിഞ്ഞവര്‍ ശോഭായാത്രയ്ക്ക് നിറപ്പകിട്ടേകി. ജയിദാര്‍ മൊഹല്ലയില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര ഹബ്ബാകദല്‍, ബര്‍ബര്‍ഷാ, ലാല്‍ചൗക്ക്, ഹരിസിങ് ഹായ് സ്ട്രീറ്റ്, ജഹാംഗീര്‍ ചൗക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ടാക്കിപോരയില്‍ സമാപിച്ചു.
ഭീകരരുടെ ഭീഷണികള്‍ കാരണം വര്‍ഷങ്ങള്‍ക്കുമുമ്പ് നിലച്ചുപോയ ആഘോഷങ്ങളാണ് ഇക്കുറി ജനങ്ങളേറ്റെടുത്ത് നടത്തിയതെന്ന് മുഖ്യ സംഘാടകനായ പവന്‍ ചൈതന്യദാസ് പറഞ്ഞു. കശ്മീരിജനതയുടെ ശാന്തിക്കും സമൃദ്ധിക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണ് രാമനവമി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ശ്രീരാമന്റെ രാജ്യമെന്നതുപോലെ എല്ലാവരും സന്തോഷവും സമാധാനവും ഉള്‍ക്കൊള്ളുന്നവരാകണം എന്ന സന്ദേശമാണ് ആഘോഷം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post