പാകിസ്താനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി ജമ്മു കശ്മീരിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘങ്ങള്‍ ഉപയോഗിച്ചുവന്നിരുന്ന 14 മൊബൈല്‍ മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തി. ക്രിപ്പ് വൈസര്‍, എനിഗ്മ, സേഫെസ്‌വിസ്, മീഡിയാ ഫയര്‍, ബ്രയര്‍, ബിചാറ്റ്, നന്‍ഡ്‌ബോക്‌സ്, കൊനിയന്‍, ഐഎംഒ, സെക്കന്റ് ലൈന്‍, സാങി, ത്രീമ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.
സുരക്ഷാ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശമനുസരിച്ചാണ് നടപടി. ആ ആപ്പുകള്‍ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ചല്ല തയ്യാറാക്കിയിരിക്കുന്നതെന്നും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു. 2000 ലെ ഐടി ആക്റ്റിലെ സെക്ഷന്‍ 69എ അനുസരിച്ചാണ് നടപടി.
ഭീകരവാദ സംഘങ്ങള്‍ക്ക് രാജ്യത്ത് ആവശ്യമായ സഹായങ്ങള്‍ ചെയ്തുവരുന്നവരും രാജ്യത്തെ ഭീകരവാദികളും പരസ്പരം ആശയവിനിമയം നടത്തുന്നതിനായി ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികളുടെ കണ്ടെത്തല്‍. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ പ്രതിനിധികള്‍ ഇല്ലാത്തും വിലക്കിന് കാരണമായിട്ടുണ്ടെന്നാണ് വിവരം.
Discussion about this post