തൃശൂർ: ഭാരതീയ വിദ്യാനികേതന്‍റെ സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ വെച്ച് മെയ് 13, 14 തീയതികളിൽ നടന്നു. സമ്മേളനം ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ശ്രീ.ജി.പത്മനാഭസ്വാമി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ശ്രീ.പി.ഗോപാലൻകുട്ടി മാസ്റ്റർ അധ്യക്ഷനായിരുന്നു. ശ്രീ.എം.വേണുഗോപാൽ, ശ്രീ.ആർ.വി.ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു. ശ്രീ.ആർ.ചന്ദ്രശേഖരൻ മാസ്റ്റർ സ്വാഗതവും, ശ്രീ.എൻ. രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. നമ്മെ വിട്ടുപിരിഞ്ഞ സാമൂഹിക സാംസ്കാരിക അധ്യാത്മിക വിദ്യാഭ്യാസ മേഖലയിലെ സമുന്നതരായ വ്യക്തികൾക്ക് ശ്രീ.കെ.ബി.രാമകൃഷ്ണൻ മാസ്റ്റർ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
പ്രസിഡന്റായി ശ്രീ.പി.ഗോപാലൻ കുട്ടി മാസ്റ്റർ, ജനറൽ സെക്രട്ടറി ശ്രീ.ആർ.വി.ജയകുമാർ, ഓർഗനൈസിങ് സെക്രട്ടറി ആയി ആയി ശ്രീ.ആർ.അനീഷ്കുമാർ, ട്രഷറർ ആയി ശ്രീ.കെ.പി.മധുസൂദനൻ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ശ്രീ.എം.വേണുഗോപാൽ, ശ്രീ.കെ.ബി.രാമകൃഷ്ണൻ മാസ്റ്റർ, ശ്രീമതി ലളിതാംബിക ടീച്ചർ, ശ്രീമതി.ജ്യോതി ഗോപിനാഥ് എന്നിവരെയും സെക്രട്ടറിമാരായി ശ്രീ.ആർ. ചന്ദ്രശേഖരൻ മാസ്റ്റർ, ശ്രീ.എൻ.രാധാകൃഷ്ണൻ,ശ്രീ. കെ. ആർ റെജി, ശ്രീ.സി.ടി. ശ്രീകാന്ത്, ശ്രീ.സി.എൻ.ഉദയശങ്കർ, ശ്രീ.എം.ബാലസുബ്രഹ്മണ്യൻ എന്നിവരെയും തീരുമാനിച്ചു നിശ്ചയിച്ചു.
വിവിധ കാലാംശങ്ങളിലായി ശ്രീ.ആർ.വി.ജയകുമാർ, Quality Education- നെക്കുറിച്ചും ശ്രീ.എം.വേണുഗോപാൽ NEP-യുടെ Implimentation-നെക്കുറിച്ചും, ശ്രീ.ആർ.അനീഷ് കുമാർ സംഘടനാ ശാക്ടികരണം എന്ന വിഷയത്തെക്കുറിച്ചും ക്ലാസ്സ് എടുത്തു.
സമാരോപ് കാര്യക്രമത്തിൽ “വരുന്ന കാലഘട്ടത്തിൽ വിദ്യാഭാരതിയുടെ കാര്യകർത്താക്കന്മാർ എതു ദിശയിൽ പ്രവർത്തിക്കണമെന്ന കാഴ്ചപ്പാട്” ശ്രീ.പി.ഗോപാലൻകുട്ടി മാസ്റ്റർ നൽകി.
മുൻ അഖിലേന്ത്യാ സംഘടനാ കാര്യദർശിയും, അഖിലേന്ത്യ പ്രവർത്തക സമിതി അംഗവുമായ ശ്രീ.എം.കാശിപതി രണ്ട് ദിവസവും പ്രതിനിധിസഭയിൽ പങ്കെടുത്ത് മാർഗ്ഗദർശനം നൽകി.
പ്രതിനിധിസഭയുടെ ഔപചാരികമായ നന്ദി പ്രകാശനം ശ്രീ.കെ.ആർ.റെജി നിർവ്വഹിച്ചു. കേരളത്തിലെ 14 ജില്ലകളിൽ നിന്നും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
Discussion about this post