ന്യൂദല്‍ഹി: ചരിത്രം സൃഷ്ടിച്ച് പ്രതിരോധ ഉത്പാദന മേഖല. ഇതാദ്യമായി ഉത്പദാനമുല്യം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ ഉത്പാദന മൂല്യം റിക്കാര്‍ഡ് നേട്ടം കൊയ്തത്. പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പുറത്തുവിടുന്ന കണക്കനുസരിച്ച് മൂല്യം 1,06,800 കോടി രൂപയാണ്, ശേഷിക്കുന്ന സ്വകാര്യ പ്രതിരോധ വ്യവസായങ്ങളില്‍ നിന്നുള്ള കണക്കുകൂടി ലഭിച്ചാല്‍ ഇത് ഇനിയും ഉയരും. 2022-23 സാമ്പത്തിക വര്‍ഷത്തിലെ പ്രതിരോധ ഉത്പാദനത്തിന്റെ നിലവിലെ മൂല്യം 2021-22 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 12 ശതമാനത്തിലധികം കൂടുതലാണ്, നേരത്തെ ഇത് 95,000 കോടി രൂപയായിരുന്നു.
പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനമേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍ ഇല്ലാതാക്കുന്നതിനും ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി കൈക്കൊണ്ട പദ്ധതികളുടെ വിജയമായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്. എംഎസ്എംഇകളെയും സ്റ്റാര്‍ട്ടപ്പുകളേയും വിതരണ ശൃംഖലയിലേക്ക് സംയോജിപ്പിക്കുക എന്നതുള്‍പ്പെടെ നിരവധി നയ പരിഷ്‌കാരണ നടപടികള്‍ ഇതിന്റെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ നല്‍കിയ പ്രതിരോധ വ്യവസായ ലൈസന്‍സുകളുടെ എണ്ണത്തില്‍ 200 ശതമാനം വര്‍ധനയാണുണ്ടായത്.
Discussion about this post