മുംബൈ: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്‍. തന്റെ സ്വദേശ് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ പാര്‍ലമെന്റ് മന്ദിരത്തിന്റെ വീഡിയോ ഷെയര്‍ ഷെയര്‍ ചെയ്താണ് ഷാരുഖ് ഈ ദിവസം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തത്.
‘നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന, ഈ മഹത്തായ രാഷ്ട്രത്തിലെ ഓരോ പൗരനെയും പ്രതിനിധീകരിക്കുകയും ജനതയുടെ വൈവിധ്യം സംരക്ഷിക്കുകയും ചെയ്യുന്ന മഹത്തായ ഭവനമാണ് പുതിയ മന്ദിരമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പുതിയ ഇന്ത്യയ്ക്കായി പുതിയ പാര്‍ലമെന്റ് മന്ദിരം. ഇന്ത്യയുടെ മഹത്വം സ്വപ്‌നത്തോടൊപ്പം… ജയ് ഹിന്ദ്, ഷാരുഖ് കുറിച്ചു.












