ന്യുഡൽഹി: ഫ്രാൻസിലെ വിനോദ സഞ്ചാരികൾക്ക് ഇനി ഇന്ത്യൻ രൂപയിലും പണമിടപാട് നടത്താം. കഴിഞ്ഞ ദിവസമായിരുന്നു ഭാരതം ഉറ്റുനോക്കിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും കൂടിക്കാഴ്ച നടന്നത്. ചർച്ചയിൽ ധാരണയായതോടെ യൂണിഫൈഡ് പേയ്‌മെന്റസ് ഇന്റർഫേസ് (യുപിഐ) ഇടപാടുകളെ ഫ്രാൻസ് സ്വാഗതം ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു.
ഫ്രാൻസുമായി കൈകോർത്ത് ഇത്തരമൊരു സാമൂഹിക പരിവർത്തനം നടത്തുന്നതിൽ അതിയായ സന്തോഷമുണ്ട്. കരാറിൽ ഒപ്പിട്ടതിനു ശേഷം താൻ ഇന്ത്യയിലേയ്‌ക്ക് മടങ്ങിയാലും ഇത് മുന്നോട്ട് കൊണ്ടുപോകേണ്ടത് നിങ്ങളുടെ ചുമതലയാണെന്നും ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് ഇനിമുതൽ ഈഫൽ ടവറിൽ നിന്നും യുപിഐ വഴി പണമിടപാടുകൾ നടത്താമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാരീസിലെ ലാ സൈൻ മ്യുസിക്കേലിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് കൊണ്ടായിരുന്നു പ്രധാനമന്ത്രി ഇത് പ്രഖ്യാപിച്ചത്. ഇന്ത്യയും ഫ്രാൻസുമായി വളരെക്കാലമായി പുരാവസ്തു ദൗത്യങ്ങളിൽ ഏർപ്പട്ടിട്ടുണ്ട്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ഇത്തരം ഡിജിറ്റൽ ഇടപാടുകൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്റയും വിനോദസഞ്ചാരത്തിന്റെയും വികസനമായിട്ടാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി പാരീസിൽ രണ്ട് ദിവസത്തെ പര്യടനത്തിനായി എത്തിയത്. പാരീസിലെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ആചാരപരമായ സ്വീകരണങ്ങൾ നൽകി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ ആയിരുന്നു സ്വാഗതം ചെയ്തത്.
Discussion about this post