കണ്ണൂർ: രാമായണമാസത്തിലെ മറ്റൊരു പുണ്യമാണ് നാലമ്പല ദർശനം കണ്ണൂർ ജില്ലയിലെ നാലമ്പല ക്ഷേത്രങ്ങളിലെ പ്രധാനക്ഷേത്രമായ നീർവേലിയിൽ ശ്രീ രാമ സ്വാമി ക്ഷേത്രത്തിൽ ദർശനപുണ്യം തേടിയെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും പ്രഭാതഭക്ഷണമൊരുക്കി സേവാഭാരതി നീർവേലി. സേവാഭാരതിയുടെ പ്രഭാതഭക്ഷണം ഔപചാരിക ഉദ്ഘാടനം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ വത്സൻ തില്ലങ്കേരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സേവാപ്രമുഖ് ശ്രീ പ്രജിത്ത് ഏളക്കുഴി അദ്ധ്യക്ഷത വഹിച്ചു.
Discussion about this post