ചെങ്ങന്നൂര്‍: മണിപ്പൂരിൽ സംവരണത്തെ ചൊല്ലി ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തെ മതങ്ങള്‍ തമ്മിലുള്ള കലാപമായി ചിലര്‍ പ്രചരിപ്പിക്കുകയാണെന്ന് ആർ എസ് എസ് പ്രാന്ത കാര്യകാരി സദസ്യൻ ഡോ. എൻ ആർ മധു. വിചാരവേദി ചെങ്ങന്നൂർ സംഘടിപ്പിച്ച ചർച്ചാ സായാഹ്നത്തിൽ മണിപൂരിന്റെ നേരുകൾ എന്ന വിഷയത്തിൽ സംസാരികുകയായിരുന്നു അദ്ദേഹം.
കോടതി നിര്‍ദ്ദേശിച്ച സംവരണ സംവിധാനം നടപ്പാക്കിയാല്‍ തങ്ങള്‍ക്ക് സംസ്ഥാനത്തുള്ള മേധാവിത്വം നഷ്ടപ്പെടുമെന്നുള്ള ഭീതിയാണ് കലാപത്തിന്റെ മൂലകാരണം. സംഘര്‍ഷത്തിന് പിന്നില്‍ ആഗോള ഭീകരവാദ സംഘടനകള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. കലാപകാരികള്‍ക്ക് എവിടെ നിന്നുമാണ് അത്യാധുനിക ആയുധങ്ങള്‍ ലഭിക്കുന്നത്, ഇത്രയും നാള്‍ കലാപം മുന്നോട്ടു കൊണ്ടു പോകാനുള്ള പണം എവിടെ നിന്നും ലഭിക്കുന്നു, ഇത്രയധികം യുവാക്കളെ കലാപസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു എന്നീ കാര്യങ്ങളില്‍ അന്വേഷണം നടന്നാലേ യഥാര്‍ഥ സത്യം വെളിപ്പെടൂ. യഥാര്‍ഥത്തില്‍ നടക്കുന്നതിനെ സംബന്ധിച്ച് പറയേണ്ടതിനു പകരം ഏകപക്ഷീയമായ റിപ്പോര്‍ട്ടുകളാണ് ചില മാധ്യമങ്ങളടക്കം പുറത്തു വിടുന്നത്. പള്ളികള്‍ കൂട്ടമായി ആക്രമിക്കപ്പെടുന്നു, തച്ചുതകര്‍ക്കപ്പെടുന്നു എന്നു പ്രചരിപ്പിക്കാന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നു. അതേസമയം കലാപത്തില്‍ തകര്‍ക്കപ്പെട്ട നൂറുകണക്കിന് ക്ഷേത്രങ്ങളുടെ വിവരം മറച്ചുവെക്കുകയും ചെയ്യുന്നു. പരസ്പരം ആക്രമിക്കുന്ന ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ തന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ട്. കലാപം മതപരമല്ല, ഗോത്രങ്ങള്‍ തമ്മിലാണെന്ന് ഇതിലൂടെ മനസിലാക്കാം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മണിപ്പൂര്‍ ഒരിക്കലും ശാന്തമായിരുന്നില്ല. സായുധസേനകള്‍ക്ക് അവിടെ പ്രത്യേക അധികാരം നല്‍കുന്ന നിയമം അതുകൊണ്ടാണ് അവിടെ നിലവിലുണ്ടായിരുന്നത്. എന്നാല്‍ നിയമത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമായി ഉയര്‍ന്നു വരികയും പിന്നീട് അത് എടുത്തു കളയുകയുമായിരുന്നു. സൈന്യത്തിന് സംസ്ഥാനത്ത് ഇടപെടാന്‍ ധാരാളം പരിമിതികളുണ്ട്. കലാപകാരികള്‍ക്കെതിരെ സൈന്യം ആയുധമെടുത്താല്‍ ധാരാളം പേര്‍ കൊല്ലപ്പെടും. കലാപത്തിന് തിരികൊളുത്തിയവര്‍ക്കും അതാണ് ആവശ്യമെന്നും മധു പറഞ്ഞു.
ഖണ്ഡ് സംഘചാലക് ഡോ. എം. യോഗേഷ് അധ്യഷനായി. വി യു അഭിഷേക്, എസ് അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Discussion about this post