ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള ഹർ തിരംഗ ബൈക്ക് റാലിയിൽ പങ്കെടുത്ത് കേന്ദ്രമന്ത്രിമാർ. പ്രഗതി മൈതാനിൽ സംഘടിപ്പിച്ച റാലിയിൽ കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂറും കിഷൻ റെഡിയും പങ്കുച്ചേർന്നു.
ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറാണ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തത്. മഥുര റോഡ്, ഭൈറോൺ റോഡ്, ഇന്ത്യാ ഗേറ്റ്, പ്രഗതി മൈതാൻ തുരങ്കം എന്നീ വഴികളിലൂടെയായിരുന്നു റാലി സംഘടിപ്പിച്ചത്. ഭാരത് മാതാ കീ ജയ് വിളികളാൽ മുഖരിതമായിരുന്നു റാലി.
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി ആരംഭിച്ച ക്യാമ്പെയ്‌നായിരുന്നു ഹർ ഘർ തിരംഗ. ഓരോ വീട്ടിലും ത്രിവർണ പതാക എന്ന ആശയമായിരുന്നു ഇതിന് പിന്നിൽ. ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് വീടുകളിലും ഓഫീസുകളിലും ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഫോട്ടോയും സെൽഫിയും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കാനും നിർദ്ദേശമുണ്ട്. രാജ്യത്തെ 1.70 ലക്ഷം പോസ്റ്റ് ഓഫീസുകളിൽ നിന്ന് ദേശീയ പതാക ഓൺലൈനായും അല്ലാതെയും വാങ്ങാവുന്നതാണ്.
Discussion about this post