കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രഉപദേശകസമിതിയുടേ യും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ വിനായക ചതുർത്ഥി ഗണേശോത്സവ ത്തോടനുബന്ധിച്ച് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ 500 ലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. ഞായറാഴ്ച രാവിലെ 9.30 ന് ഗണേശോത്സവം സ്വാഗതസംഘം വൈസ് പ്രസിഡന്റ് ചിറയത്ത് അജിത് കുമാർ സ്വാഗതവും, സ്വാഗതസംഘം പ്രസിഡന്റ് വിനായക എസ് അജിത് കുമാർ അധ്യക്ഷനായ ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവും മുൻ എം പി യുമായ ചെങ്ങറ സുരേന്ദ്രൻ ചിത്ര രചന മത്സരം ഉദ്ഘാടനം ചെയ്തു.
ബ്രഹ്മ സങ്കല്പത്തിന്റെ പ്രതീകമാണ് മഹാഗണപതിയെന്നും ഈ പ്രകൃതി തന്നെ ബ്രഹ്മ സങ്കല്പത്തിൽ അധിഷ്ഠിതമാണെന്നും ചെങ്ങറ സുരേന്ദ്രൻ പറഞ്ഞു.
ചിത്ര രചന മത്സരത്തിൽ 70%ത്തോളവും വിദ്യാർത്ഥിനികളാണ് പങ്കെടുത്തത് ശ്രദ്ധേയമായി.എൽ.പി. വിഭാഗം മഹാഗണപതിയുടെ ചിത്രം (അവരവരുടെ ഭാവനയിൽ) പെൻസിൽ ഡ്രോയിംഗ്. യു.പി. വിഭാഗം താമരയിൽ ഇരിക്കുന്ന ഗണപതി (പെൻസിൽ ഡ്രോയിംഗ്) എച്ച്.എസ്. വിഭാഗംപ്രഭയോടുകൂടി പീഠത്തിൽ ഇരിക്കുന്ന ഗണപതി (പെയിന്റിംഗ് വാട്ടർ കളർ) കോളേജ് വിഭാഗം വി എച് എസ് ഈ & എച് എസ് എസ് വിഭാഗം വാദ്യമേളത്തോടുകൂടി നൃത്തം ചെയ്യുന്ന ഗണപതി (പെയിന്റിംഗ് വാട്ടർ കളർ) എന്നിങ്ങനെയാണ് മത്സരം നടന്നത്.
ഫോട്ടോസ് കാണാൻ ക്ലിക്ക് ചെയ്യുക
ചിത്ര രചന കൺവീനർ കെ രാധാകൃഷ്ണൻ നായർ. ഉപദേശക സമിതി സെക്രട്ടറി സ്മിത രവി, വൈസ് പ്രസിഡന്റ് ഷണ്മുഖൻആചാരി, ഗണേശത്സവം സ്വാഗതസംഘം വൈസ് പ്രസിഡന്റ് കൊച്ചു പാറയ്ക്കൽ അനിൽകുമാർ, ജനറൽ കൺവീനർ അഡ്വ കെ വി രാജേന്ദ്രൻ, ദേവസ്വം അഡ്മിനി സ്ട്രറ്റീവ് ഓഫീസർ കെ സൈനു രാജ്, ക്ഷേത്ര കീഴ് ശാന്തി സഞ്ജയൻ നമ്പൂതിരി ഉപദേശക സമിതി, ഗണേശോത്സവ സ്വാഗതസംഘം, ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Discussion about this post