ഇംഫാല്‍: നീണ്ട സംഘര്‍ഷ വാര്‍ത്തകള്‍ക്കിടയില്‍ മണിപ്പൂരില്‍ നിന്നും ഹിന്ദി സിനിമാ പ്രദര്‍ശനത്തിന്റെ ഹൃദ്യമായ വാര്‍ത്ത. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഹിന്ദി സിനിമ മണിപ്പൂരില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിക്കി കൗശലിന്റെ ‘ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന സിനിമയാണ് സ്വാതന്ത്ര്യ ദിനത്തില്‍ മണിപ്പൂരില്‍ പ്രദര്‍ശിപ്പിച്ചത്.
പാകിസ്ഥാനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ചുള്ള സിനിമയാണിത്. ചുരാചന്ദ്പൂരിലെ ഒരു താല്‍ക്കാലിക ഓപ്പണ്‍ എയര്‍ തിയേറ്ററിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. തലസ്ഥാന നഗരിയില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയാണിത്. ഹ്മാര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എച്ച്എസ്എ) ആണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചത്.
2000ത്തിലാണ് നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കീഴില്‍ വരുന്ന രാഷ്‌ട്രീയ സംഘടനയായ ദ റെവല്യൂഷനറി പീപ്പിള്‍സ് ഫ്രണ്ട് മണിപ്പുരില്‍ ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞത്. ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ഉറിയുടെ പ്രദര്‍ശനം. മണിപ്പൂരില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച അവസാന ഹിന്ദി സിനിമ 1998ല്‍ ‘കുച്ച് കുച്ച് ഹോത്താ ഹേ’ ആണ്.
Discussion about this post