ചമ്പക്കര ദേവീക്ഷേത്രത്തിൽ ആഗസ്റ്റ് 19 മുതൽ 26 വരെ സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന ഭാഗവതോത്സവം- 2023 നു മുന്നോടിയായിനടക്കുന്ന ജ്യോതിപ്രയാണയാത്രയ്ക്ക് ഇന്ന് രാവിലെ തോട്ടയ്ക്കാട് കുരുതികാമൻ കാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മീനടം തോട്ടുങ്കൽ കാണിയ്ക്ക മണ്ഡപം,കുറ്റിക്കൽ ഭക്തനന്ദനാർ മഹാദേവ ക്ഷേത്രം, ചെറുവള്ളിക്കാവ് ദേവീക്ഷേത്രം,നെടുംകുന്നം ശ്രീ ഭദ്രകാളീക്ഷേത്രം, പുതുപ്പള്ളിപ്പടവ് ഗുരുദേവ ക്ഷേത്രം, കറുകച്ചാൽ ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം, വെട്ടിക്കാവുങ്കാൽ ശ്രീ മഹാദേവർ ക്ഷേത്രം, കറുകച്ചാൽ ശ്രീ ശുഭാനന്ദാശ്രമം ബംഗ്ലാംകുന്ന്, കുറുപ്പൻ കവല വിശ്വകർമ്മക്ഷേത്രം, മാന്തുരുത്തി ഗുരുദേവക്ഷേത്രം,നെത്തല്ലൂർ ശ്രീ ഭഗവതീ ക്ഷേത്രം, തൊട്ടുപുറത്ത് കുടുംബ ക്ഷേത്രം,ഉള്ളാട്ടു കാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിൽ നൽകിയ ഭക്തി നിർഭരമായ സ്വീകരണങ്ങളും, ക്ഷേത്രങ്ങളിൽ നിന്നു പകർന്നു നൽകിയ ദീപവും സ്വീകരിച്ച് ഘോഷയാത്ര ചമ്പക്കര ദേവീക്ഷേത്രസന്നിധിയിൽ സമാപിച്ചു.
Discussion about this post