ശ്രീനഗർ: അക്രമത്തിന്റെയും കല്ലെറുകളുടെയും കാലം കഴിഞ്ഞെന്ന് ജമ്മുവിലെ വനിതകൾ. നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷന് (എൻആർഎൽഎം) കീഴിൽ ചെറുകിട സംരംഭങ്ങൾ തുറന്നിരിക്കുകയാണ് രജൗരിയിലെ സ്ത്രീകൾ. സ്ത്രീ ശാക്തീകരണത്തിനായി കേന്ദ്ര സർക്കാരിന്റെ പ്രതിബന്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്.
ചെറുകിട വ്യാപരത്തിന്റെ ഭാഗമായി സ്ത്രീകൾ അച്ചാറുകൾ വിൽക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. തൊഴിലില്ലായ്മയുടെ നിരക്ക് കുറയ്‌ക്കാൻ സർക്കാരിന്റെ പദ്ധതികൾക്കായെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവർ പറയുന്നു. വിദ്യാഭ്യാസത്തിനും വികസനത്തിനും ശാക്തീകരണത്തിനുമായി നടത്തുന്ന സംഘടിത പ്രവർത്തനമായ UMEED പദ്ധതി പ്രകാരം രജൗരി പഞ്ചായത്തിലെ എല്ലാ സ്ത്രീകളും പങ്കാളികളാണ്. സ്ത്രീ ശാക്തീകരണത്തിനും സ്വയം പര്യാപ്തതയ്‌ക്കും നൽകുന്ന പരിഗണനയുടെ ഉദാഹരണമാണ് കാശ്മീർ താഴ്‌വരയുടെ ഈ മാറ്റം.
പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെ ലാഭകരമായ സംരംഭങ്ങളിലേക്ക് ഉൾപ്പെടുത്തുന്നതിന് സഹായിക്കുന്ന പദ്ധതിയാണ് UMEED. ജമ്മു കശ്മീർ ഗ്രാമീണ ഉപജീവന മിഷന്റെ കീഴിലുള്ള ഈ പദ്ധതി സ്ത്രീകൾക്ക് വായ്പ സൗകര്യങ്ങളും മറ്റും നൽകുന്നു. ഇന്ന് ഇവിടുത്തെ സ്ത്രീജനങ്ങൾ സ്വന്തം കാലിൽ ജീവിക്കുന്നതിന്റെ അഭിമാനത്തിലാണ്.
Discussion about this post