ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയിൽ മറ്റൊരു നിർണായക ചുവടു കൂടി മുന്നോട്ട് വെച്ച് ആദിത്യ എൽ-1. പേടകം ഭൂമിയുടെ കാന്തിക വലയം ഭേദിച്ച് മുന്നോട്ട് യാത്ര ആരംഭിച്ചു. ഐഎസ്ആർഒ ഈ വിവരം ഔദ്യോഗികമായി എക്‌സിലൂടെ പങ്കുവെയ്‌ക്കുകയായിരുന്നു. ഭൂമിയിൽ നിന്നും 9.2 ലക്ഷം കിലോമീറ്റർ ദൂരയെത്തിയിരിക്കുകയാണ് പേടകം നിലവിൽ.
ലക്ഷ്യസ്ഥാനമായ സൂര്യന്റെ ലഗ്രാഞ്ച് പോയിന്റ് ലക്ഷ്യം വെച്ചുള്ള യാത്രയാണ് ഇനിയെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. മംഗൾയാന് ശേഷം ഭൂമിയുടെ സ്വാധീനവലയം പിന്നിടുന്ന രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് ആദിത്യയെന്നും ഐഎസ്ആർഒ ചൂണ്ടിക്കാട്ടി. പ്രതീക്ഷയേകുത്ത തരത്തിലാണ് ആദിത്യ എൽ1 മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്നത്.
സെപ്റ്റംബർ രണ്ടിനായിരുന്നു രാജ്യത്തിന്റെ ആദ്യ ദൗത്യമായ ആദിത്യ എൽ1 വിക്ഷേപണം നടന്നത്. തുടർന്ന് തൊട്ടടുത്ത ദിനങ്ങളിലായി ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി.15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ലക്ഷ്യം വെച്ചാണ് പേടകം കുതിക്കുന്നത്. കഴിഞ്ഞ ദിവസം എൽ1 പോയിന്റിലുള്ള മറ്റ് പേടകങ്ങളുടെ സഞ്ചാരപാത മനസിലാക്കുന്നതിന് ഇസ്രോ നാസയുമായി ബന്ധപ്പെട്ടിരുന്നു.
Discussion about this post