VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഗോത്രജനതയ്ക്കായി സമ്മക്ക-സാരക്ക സര്‍വകലാശാല; കേന്ദ്രസര്‍ക്കാരിന് അഭിനന്ദനവുമായി വനവാസി കല്യാണാശ്രമം

VSK Desk by VSK Desk
8 October, 2023
in ഭാരതം
ShareTweetSendTelegram

ഭാഗ്യനഗര്‍(ഹൈദരാബാദ്): ഗോത്രജനതയുടെ അസ്മിതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ സമ്മക്കയുടെയും സാരക്കയുടെയും സ്മരണയില്‍ തെലങ്കാനയ്ക്ക് ആദ്യ ഗോത്ര സര്‍വകലാശാല അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. മോദി സര്‍ക്കാരിന്റെ തീരുമാനം ഗോത്രജനതയുടെ ആത്മാഭിമാനം ഉണര്‍ത്തുന്നതാണെന്ന് ഭാഗ്യനഗറില്‍ ചേര്‍ന്ന വനവാസി കല്യാണ്‍ ആശ്രമം ദേശീയ ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു. ഒക്‌ടോബര്‍ നാലിന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് കേന്ദ്ര ട്രൈബല്‍ യൂണിവേഴ്‌സിറ്റിക്ക് അനുമതി നല്കിയത്. സമ്മക്ക-സാരക്ക തീര്‍ത്ഥോത്സവത്തിന്റെ നാടായ തെലങ്കാനയിലെ മുലുഗു ജില്ലയില്‍ 889 കോടി രൂപ ചെലവില്‍ ഇത് നിലവില്‍ വരും.

വനവാസി സമൂഹം നേരിട്ട അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായ പോരാട്ടത്തില്‍ ബലിദാനം വരിച്ച ധീരനായികയാണ് സമ്മക്കയുടെ മകള്‍ സാരക്ക. സാരക്കയുടെ മരണത്തെത്തുടര്‍ന്ന് മലനിരകളില്‍ അപ്രത്യക്ഷയായ സമ്മക്ക വനദേവതയായി മാറിയെന്ന് കരുതുന്നവരാണ് മുലുഗുവിലെ ഗോത്രവര്‍ഗ ജനത. രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന സമ്മക്ക-സാരക്ക തീര്‍ത്ഥോത്സവത്തില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തെലങ്കാനയിലെ ആദ്യ ഗോത്രവര്‍ഗ സര്‍വകലാശാലയ്ക്ക് ഇതിഹാസ നായികമാരായ അമ്മയുടെയും മകളുടെയും പേര് നല്കുമെന്ന് പ്രഖ്യാപിച്ചത്.

സര്‍വകലാശാല തെലങ്കാനയിലെ ഗോത്രവര്‍ഗ ജനതയുടെ ഉന്നമനം ലക്ഷ്യമിട്ട് ഗോത്രകലയില്‍ പഠന, ഗവേഷണ സൗകര്യങ്ങള്‍ വളര്‍ത്താന്‍ വഴിയൊരുക്കുമെന്ന് വനവാസി കല്യാണാശ്രമം ചൂണ്ടിക്കാട്ടി. സംസ്‌കാരികവും പരമ്പരാഗതവുമായ വിജ്ഞാനധാരയിലൂടെ പുതുതലമുറയെ നയിക്കാനുള്ള സര്‍ക്കാര്‍ നീക്കം ശ്ലാഘനീയമാണ്, യോഗം അഭിപ്രായപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവുത്തില്‍ ‘ശിവശക്തി’ പിറന്നത് അഭിമാനകരമായ നേട്ടമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞസമൂഹത്തില്‍ ഝാര്‍ഖണ്ഡിലെ വനവാസി കല്യാണ്‍ ആശ്രമം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി രോഹന്‍ യാദവിന്റെ സാന്നിധ്യവും അഭിമാനകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

Share1TweetSendShareShare

Latest from this Category

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് സേവാഭാരതി

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies