ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിനും ദത്തെടുക്കലിനും നിയമപരമായ അംഗീകാരം നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതി വിധിയെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ അനുയായികള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം സുപ്രീം കോടതി രണ്ട് സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള ബന്ധം വിവാഹത്തിന്റെ രൂപത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യമല്ലെന്ന് തീരുമാനമെടുത്തതില്‍ തൃപ്തിയുണ്ടെന്ന് വിഎച്ച്പിയുടെ കേന്ദ്ര വര്‍ക്കിംഗ് പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ അലോക് കുമാര്‍ പറഞ്ഞു.
ഇത് അവരുടെ മൗലികാവകാശം പോലുമല്ല. സ്വവര്‍ഗാനുരാഗികള്‍ക്ക് കുട്ടിയെ ദത്തെടുക്കാനുള്ള അവകാശം നല്‍കാതിരിക്കുന്നതും നല്ല നടപടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post