അയോദ്ധ്യ: ശ്രീരാമന്റെ നാമം എഴുതാന്‍ ഒഴിഞ്ഞ നോട്ട് പുസ്തകവും ചുവന്ന മഷിയും മരപ്പേനയും നല്‍കാന്‍ ഒരു ബാങ്ക് അയോദ്ധ്യയിലുണ്ട്. അതിന്റെ പേര് ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം നാം ബാങ്ക് എന്നാണ്. ഈ ബാങ്കില്‍ പണമിടപാടില്ല. നിങ്ങള്‍ക്ക് ഈ ബാങ്കില്‍ അക്കൗണ്ടുണ്ടെങ്കില്‍ പാസ് ബുക്ക് ലഭിക്കും. നിങ്ങള്‍ ശ്രീരാമനാമം എഴുതിത്തീര്‍ത്ത പുസ്തകങ്ങള്‍ ഈ ബാങ്കില്‍ നിക്ഷേപിക്കാം. അത് നിങ്ങളുടെ പാസ്ബുക്കില്‍ ബാങ്ക് രേഖപ്പെടുത്തും. ഇങ്ങിനെ ശ്രീരാമനാമം എഴുതിക്കൊണ്ടിരിക്കുന്നത് ആത്മീയമോക്ഷം ലഭിക്കാന്‍ നല്ലതാണെന്നാണ് സനാതനധര്‍മ്മവിശ്വാസം.
ഇ്രൗയിടെ ശ്രീരാമനാമം 2.86 കോടി തവണ എഴുതിയ 73 കാരനായ രാം ചന്ദ്ര കേസര്‍വാനി. ആ പുസ്തകങ്ങള്‍ അയോധ്യയിലെ അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കില്‍ നിക്ഷേപിച്ചു. 2010 ആഗസ്തില്‍ സംസ്ഥാന ജലസേചന വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥാനായ കേസര്‍വാണി ഏകദേശം ഏപ്രില്‍ 2011 മുതലാണ് നോട്ടുപുസ്തകത്തില്‍ ദിവസേനയെന്നോണം രാമനാമം എഴുതാന്‍ തുടങ്ങിയത്. ദിവസേന 5000 തവണയെങ്കിലും ശ്രീരാമനാമം എഴുതും. ഇപ്പോള്‍ അദ്ദേഹം ശ്രീരാമനാമം എഴുതിയ പുസ്തകങ്ങളെല്ലാം അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഒഴിഞ്ഞ പുസ്തകത്തില്‍ ചുവന്ന മഷികൊണ്ടാണ് രാമനാമം എഴുതുക.
ഉത്തര്‍പ്രദേശിലെ കൗശാംപി സ്വദേശിയാണ് രാം ചന്ദ്ര കേസര്‍വാനി. അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കുണ്ടെന്നും അതില്‍ നമുക്ക് രാമനാമം എഴുതിയ പുസ്തകങ്ങള്‍ നിക്ഷേപിക്കാമെന്നും രാം ചന്ദ്ര കേസര്‍വാനി മനസ്സിലാക്കിയത് രോണ്‍പൂരില്‍ നിന്നുള്ള ഒരു കുടുംബത്തില്‍ നിന്നാണ്. അവരില്‍ നിന്നും ഒരു പുസ്തകം വാങ്ങിയാണ് ചുവന്ന മഷി ഉപയോഗിച്ച് രാമനാമങ്ങള്‍ എഴുതിത്തുടങ്ങിയതെന്ന് രാം ചന്ദ്ര കേസര്‍വാനി പറയുന്നു. ഓരോ ആറ് മാസത്തിലും താന്‍ രാമനാമം എഴുതിയ പുസ്തകങ്ങള്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്നും രാം ചന്ദ്ര കേസര്‍വാനി പറയുന്നു.
അയോദ്ധ്യയിലെ അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കില്‍ അക്കൗണ്ടെടുക്കാനും രാം ചന്ദ്ര കേസര്‍വാനി രാമഭക്തരെ ഉപദേശിക്കുന്നു. മഹന്ത് സ്വാമി നിത്യ ഗോപാല്‍ദാസാണ് ഈ ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം നാം ബാങ്കിന്റെ സ്ഥാപകന്‍. പുനീത് രാംദാസ് മഹാരാജാണ് അയോധ്യാ ശാഖയുടെ മാനേജര്‍. ബാങ്കില്‍ അക്കൗണ്ടെടുത്താല്‍ നിങ്ങള്‍ക്ക് ഒരു പാസ് ബുക്ക് കിട്ടും. നിങ്ങള്‍ രാമനാമം എഴുതിത്തീര്‍ത്ത പുസ്തകം ബാങ്കില്‍ നിക്ഷേപിച്ചാല്‍ ബാങ്ക് നിങ്ങളുടെ പാസ് ബുക്കില്‍ നിങ്ങള്‍ എഴുതിത്തീര്‍ത്ത പുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തും.
നിങ്ങള്‍ക്ക് ശ്രീരാമനില്‍ വിശ്വാസമുണ്ടെങ്കില്‍ ബാങ്കില്‍ അംഗമായി ചേരാം. അയോധ്യാ രാംനഗരിയിലാണ് ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം നാം ബാങ്ക്. മണി റാം കി ചാവ്‌നി ഏരിയയിലാണ് ഈ ബാങ്കുള്ളത്. ഈ ബാങ്കില്‍ പണമിടപാടില്ല. ശ്രീരാമപ്രഭുവിന്റെ പേര് മാത്രമാണ് ഇവിടുത്തെ ഇടപാട് വസ്തു. ഇന്ത്യയിലൊട്ടാകെ ബാങ്കിന് 136 ശാഖകളുണ്ട്.
അംഗമായി ചേരുന്നവര്‍ക്ക് ബാങ്ക് നോട്ട് പുസ്തകവും ചുവന്ന മഷിയും മരപ്പേരനയും നല്‍കും. 30 പേജുള്ള പുസ്തകത്തില്‍ 108 കോളങ്ങളുണ്ട്. ഇതില്‍ ദിവസേന രാമനാമം എഴുതാം.
ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമല്ല, മറ്റ് ഇന്ത്യന്‍ ഭാഷകളിലും രാമനാമം എഴുതാം. സനാതനധര്‍മ്മമനുസരിച്ച് ശ്രീരാമന്റെ പേര് എഴുതുക എന്നത് ആത്മീയജ്ഞാനം പകരുമെന്നാണ് വിശ്വാസം. പേരെഴുതുന്ന ദിവസങ്ങളില്‍ അജൈവ ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് നിബന്ധനയുണ്ട്.
Discussion about this post