കോലാപൂര്‍(മഹാരാഷ്ട്ര): ജയ്ശ്രീറാം വിളിച്ചെന്ന് ആരോപിച്ച് പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ യാത്ര ചെയ്ത ബസിന് നേരെ മതമൗലികവാദികളുടെ ആക്രമണം. കോലാപൂര്‍ ദസറാ ചൗക്കിലാണ് കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന ബസിന് നേരെ കല്ലേറ് ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടില്ല. സ്‌കൂള്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കോലാപൂര്‍ പോലീസ് സൂപ്രണ്ട് മഹേന്ദ്ര പണ്ഡിറ്റ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ തിരിച്ചറിയാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post