കോട്ടയം: സനാതനധര്‍മ്മം സംരക്ഷിക്കുക, ക്ഷേത്ര ഭരണം സര്‍ക്കാരില്‍ നിന്നും മോചിപ്പിക്കുക, സാമൂഹ്യനീതി സംരക്ഷിക്കുക, സാംസ്‌കാരിക ധ്വംസന നിലപാടുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഹിന്ദു അവകാശ ആനുകൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാനത്തെ താലൂക്ക് തലങ്ങളില്‍ ഹിന്ദു അവകാശ മുന്നേറ്റ യാത്രകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു അറിയിച്ചു.
സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടുകളും അവകാശ ആനുകൂല്യനിഷേധങ്ങളും പൊതുസമൂഹത്തിന്റെ മുന്നില്‍ തുറന്നുകാട്ടി ജനകീയ ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ മാര്‍ച്ച് 10 വരെ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വാഹന യാത്രയാണ് സംഘടിപ്പിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ 78 താലൂക്കുകളിലായി 2500ലധികം സ്ഥലങ്ങളില്‍ യാത്രയ്‌ക്ക് സ്വീകരണം നല്കും. 60 കേന്ദ്രങ്ങളില്‍ പൊതുസമ്മേളനങ്ങളും നടക്കുമെന്ന് ഇ.എസ്. ബിജു പറഞ്ഞു. സ്വീകരണ സമ്മേളനങ്ങളിലും, പൊതുസമ്മേളനങ്ങളിലും ഹിന്ദു ഐക്യവേദി സംസ്ഥാന, ജില്ലാ ഭാരവാഹികള്‍, സംന്യാസി ശ്രേഷ്ഠര്‍, ആദ്ധ്യാത്മിക ആചാര്യന്മാര്‍, സമുദായ സംഘടന നേതാക്കള്‍, പ്രമുഖ ഹൈന്ദവ സംഘടനാ നേതാക്കള്‍ എന്നിവര്‍ സംസാരിക്കും.
Discussion about this post