തിരുവനന്തപുരം: കേരളത്തിലെ വിവിധ തദ്ദേശ ഭരണകൂടങ്ങള്‍ക്കു കീഴില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി ബിജെപി. മട്ടന്നൂര്‍ നഗരസഭ ടൗണ്‍ വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ. മധുസൂദനന്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്.
തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ പഞ്ചായത്തിലെ കോവില്‍വിള വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.രജനി വിജയം സ്വന്തമാക്കിയാപ്പോള്‍ കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്ത് എട്ടാംവാര്‍ഡ് കിടങ്ങറ ബസാര്‍ തെക്ക് ബിജെപിയുടെ സുഭാഷ് പറമ്പിശ്ശേരിയാണ് വിജയം നേടി. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ബിജെപി ഇവിടെ പിടിച്ചെടുത്തത്.
ഇടത് വലത് കോട്ടകള്‍ എന്ന് വിശേഷിപ്പിച്ചിരുന്ന സ്ഥലത്താണ് താമര വിരിയിച്ചത്. മട്ടന്നൂര്‍ നഗരസഭയുടെ ചരിത്രത്തില്‍ തന്നെ ബിജെപിയുടെ കന്നിവിജയമാണ്. കഴിഞ്ഞ തവണ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. എങ്കിലും നിസാര വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കുകയായിരുന്നു. വെറും 12 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസ് സീറ്റ് സ്വന്തമാക്കിയത്. ഇതാണ് 72 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി പിടിച്ചെടുത്തത്.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post