കോഴിക്കോട്: കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് എൻ.ഐ.ടിയും SPIC MACAY കാലിക്കറ്റ് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന “വിരാസത്” പരിപാടിയാണ് കരീമും ദേശാഭിമാനിയും വീര സവർക്കർ മേളയാക്കി മാറ്റിയത്.1995 മുതൽ നടക്കുന്ന വിരാസതിൻ്റെ 2024 ലെ എഡിഷനാണ് മാർച്ച് മാസത്തിൽ എൻഐടിയിൽ നടക്കുന്നത്. മാർച്ചിൽ നിശ്ചയിച്ചിട്ടുള്ള 17 ദിവസത്തെ സാംസ്കാരിക പരിപാടിയായ “വിരാസത് 24” യിൽ പ്രശസ്ത കലാകാരന്മാരുടെ ശിൽപശാലകൾ, പ്രഭാഷണങ്ങൾ, വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
എന്നാൽ കഥയറിയാതെ ആട്ടം കണ്ട ദേശാഭിമാനി ഇത്ആർ എസ് എസിന്റെ പരിപാടിയാണെന്ന വാർത്തയുമായി രംഗത്ത്. ദേശാഭിമാനി പറഞ്ഞാൽ പിന്നെ മീഡിയ വൺ ചാനൽ വെറുതെ നിൽക്കുമോ?. “പൈതൃകം” എന്ന് അർത്ഥം വരുന്ന “വിരാസത്” എന്ന വാക്കിനെ വീർ സവർക്കറിന്റെ പേരിനോട് ഉപമിച്ച് ഇരു മാധ്യമങ്ങളും “വീർസാത്” എന്ന പേരിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിട്ടു..ദേശാഭിമാനി പത്രത്തിൽ “സവർക്കർ മേള നടത്താൻ എൻഐടി” എന്ന പത്ര വാർത്ത തലക്കെട്ടിനെ കേന്ദ്രീകരിച്ചാണ് മീഡിയ വൺ ചാനൽ പ്രചരണം നടത്തിയത്.
അതേ സമയം സിപിഐഎം രാജ്യസഭാ എം പി യും കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ എളമരം കരിം പ്രസ്താവന തന്നെ ഇറക്കി ഞെട്ടിച്ചു. കോഴിക്കോട് മണ്ഡലത്തിൽ മുസ്ലീം വർഗീയ സംഘടനകളുടെ വോട്ട് കിട്ടുമെങ്കിൽ വേണ്ടെന്ന് വെക്കേണ്ടല്ലോ! എതായാലും സ്പിക്മാക്കെ എന്തെന്നോ വിരാസത് എന്തെന്നോതിരിച്ചറിയാത്ത വെറും സഖാവാണ് താനെന്ന് കരീം തെരഞ്ഞെടുപ്പിന് മുമ്പേ തെളിയിച്ചു കഴിഞ്ഞു.
Discussion about this post