തിംഫു: ഇന്ത്യൻ സഹായത്തോടെ നിർമിച്ച ധുനിക ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മദിയും ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയും ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും ഗുണമേന്മയുള്ള ആരോഗ്യപരിചരണം പ്രദാനം ചെയ്യുന്നതും ഇന്ത്യ-ഭൂട്ടാൻ വികസന സഹകരണത്തിന്റെ ഉജ്ജ്വല മാതൃകയാകുന്നതുമായ ആശുപത്രിയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Gyaltsuen Jetsun Pema Wangchuk മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ തിംഫുവിൽ ഇന്ത്യാ ഗവൺമെൻ്റിന്റെ സഹായത്തോടെ നിർമ്മിച്ച 150 കിടക്കകളുള്ള അത്യാധുനിക സൗകര്യമാണ്.
ഗുണമേന്മയുള്ള ആരോഗ്യപരിചരണം വാഗ്ദാനം ചെയ്ത് നിരവധി കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചമായി നിലകൊള്ളുന്ന Gyaltsuen Jetsun Pema Wangchuck മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്തുവെന്ന് മോദി എക്‌സിൽ പോസ്റ്റ് ചെയ്തു.
Discussion about this post