കോട്ടയം: നിഷ്‌കളങ്ക ബാല്യങ്ങള്‍ സമൂഹത്തിന് എന്നും കരുത്താണെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ജസ്റ്റീസ് എസ്.എച്ച്. പഞ്ചാപകേശന്‍. സൗരക്ഷിക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സഹജീവികളെ സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും, ശുചിത്വ ബോധവും കരുത്തുമുള്ള സമൂഹത്തിന്റെ സൃഷ്ടിക്ക് അത്യന്താപേഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
സൗരക്ഷിക സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. ശശിശങ്കര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സന്തോഷ് കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി വി.ജെ. രാജമോഹനന്‍ ഭാരവാഹി പ്രഖ്യാപനം നടത്തി.
ബാല്യം ലഹരി മുക്തമാക്കാം എന്ന വിഷയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മനീഷ് ശ്രീകാര്യം പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം സോജാ ഗോപാലകൃഷ്ണന്‍ അനുവാദകയായി. വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന സെക്രട്ടറി പി.സി. ഗിരീഷ്‌കുമാര്‍, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, സൗരക്ഷിക കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. അജി ആര്‍. നായര്‍, സംസ്ഥാന സെക്രട്ടറി സേതു ഗോവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post