പത്തനാപുരം: അയല്‍വീടുകള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, വൃക്ഷം നല്‍കുന്ന ഫലം ഭക്ഷണമായി പങ്കുവെക്കുക, മരം നല്‍കുന്ന തണല്‍ ഭൂമിക്ക് സംരക്ഷണമേകുക എന്ന ഉദ്ദേശ്യത്തോടെ ഗാന്ധിഭവന്‍ ആരംഭിക്കുന്ന അയല്‍വീട്ടില്‍ ഒരു മരം പദ്ധതിയുടെ ഉദ്ഘാടനം കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷ് നിര്‍വ്വഹിക്കും. പരിസ്ഥിതി ദിനത്തില്‍ പത്തനാപുരം ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ ആടുജീവിതം നജീബ് മുഖ്യാതിഥിയായി പങ്കെടുക്കും. കേരളത്തിലെ ഗാന്ധിഭവന്റെ മുഴുവന്‍ ശാഖകളിലും പദ്ധതി നടപ്പിലാക്കും.
അടുത്ത പരിസ്ഥിതി ദിനം വരെ നീണ്ടുനില്‍ക്കുന്ന പദ്ധതിയാണിത്. ഒരു വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ വീടുകളിലും അയല്‍വീട്ടില്‍ ഒരു മരം പദ്ധതി നടപ്പിലാക്കാനാണ് ശ്രമമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു.
Discussion about this post