കൊട്ടാരക്കര: കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തില്‍ സദാനന്ദ അവധൂതാശ്രമവും പരിസ്ഥിതി സംരക്ഷണ സമിതി കേരളവും സംയുക്തമായി ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തി.
ആധുനിക ലോകക്രമത്തില്‍ പ്രകൃതിയെ എങ്ങനെ പരിചരിക്കണമെന്ന് നാം മനസിലാക്കുന്നില്ല. ആധുനിക ലോകത്ത് പ്രകൃതിയോടുള്ളത് ചൂഷണത്തിന്റെ മനോഭാവമാണ്. സാംസ്‌കാരിക കാഴ്ചപ്പാടുള്ളിടത്ത് മാത്രമാണ് പരിസ്ഥിതി സംരക്ഷണവും പ്രകൃതി സ്‌നേഹവും പ്രാവര്‍ത്തികമാവുകയുള്ളു. പ്രാചീന ഭാരതീയ ജനത പ്രകൃതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ജീവിച്ചവരാണ്. അതേ ചിന്താഗതിയിലേക്ക് ആധുനിക സമൂഹം മാറേണ്ടതുണ്ടെന്നും ആര്‍. സഞ്ജന്‍ പറഞ്ഞു.
പരിസ്ഥിതി പ്രവര്‍ത്തകന്‍ രാമാനുജന്‍ തമ്പി ഉദ്ഘാടനം ചെയ്തു. മഠാധിപതി സ്വാമി ചിദാനന്ദ ഭാരതിയെ ആദരിച്ചു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. പ്രദീപ്, ഷൈന്‍, രഞ്ജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വര്‍ഷങ്ങളോളം മരമടി മഹോത്സവങ്ങളില്‍ ചാമ്പ്യനായിരുന്ന കൊട്ടാരക്കര സ്വദേശി തങ്കച്ചനെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ആദരിച്ചു.
Discussion about this post