സോലാപൂര്‍ (മഹാരാഷ്ട്ര): സമാജത്തില്‍ ശതാബ്ദങ്ങളായി നിലനിലനില്‍ക്കുന്ന മൂല്യങ്ങളുടെ കേന്ദ്രങ്ങളാണ് ഭാരതത്തിലെ ക്ഷേത്രങ്ങളെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ധാര്‍മ്മികമൂല്യങ്ങളും അതിലുറച്ച വിശ്വാസങ്ങളും തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകരുകയാണ് ക്ഷേത്രങ്ങള്‍ ചെയ്യുന്നതെന്നും പവിത്രമായ ഭാരതീയ സാമൂഹ്യ ജീവിതം ഇളകാതെ നിലനില്‍ക്കുന്നതിന് ഇത് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. സോലാപൂരില്‍ ശ്രീസിദ്ധേശ്വര്‍ ദേവസ്ഥാനിലെ ശിവയോഗ സമാധിയില്‍ ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
നമ്മുടെ കുടുംബങ്ങളെ പടിഞ്ഞാറന്‍ ജീവിതരീതികള്‍ മാരകമായി സ്വാധീനിക്കുന്നത് ഗൗരവത്തോടെ കാണണം. കൗമാരക്കാരില്‍ മയക്കുമരുന്നിന്റെ ഉപയോഗം ആപത്കരമായി വര്‍ധിക്കുന്നു. മൂല്യങ്ങളുടെ അഭാവം മൂലം വിദ്യാസമ്പന്നരുടെ കുടുംബങ്ങളിലും ഇത്തരം പ്രവണതകള്‍ വ്യാപകമാണ്. ഈ പ്രതിസന്ധി മറികടക്കണമെങ്കില്‍, പരമ്പരയായി കൈമാറ്റം ചെയ്യപ്പെട്ട വിശ്വാസവും മൂല്യങ്ങളും സംരക്ഷിക്കണം. കുടുംബസദസ്സുകളില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കണം അദ്ദേഹം പറഞ്ഞു.
ദേവസ്ഥാനിലെ ഡയറിയില്‍ ‘ആത്മനോ മോക്ഷാര്‍ത്ഥം ജഗദ് ഹിതായ ച’ എന്ന് സര്‍സംഘചാലക് കുറിച്ചു. ദേവസ്ഥാന്‍ അധ്യക്ഷന്‍ ധര്‍മ്മരാജ് കഡാടി ക്ഷേത്രം മുന്നോട്ടുവയ്ക്കുന്ന ഗ്രാമോത്സവത്തെക്കുറിച്ച് വിശദീകരിച്ചു. സുനില്‍ ഇംഗലെ, ഗുരുരാജ് ഹബ്ബു, രാജേഷ് ഹബ്ബു എന്നിവര്‍ പങ്കെടുത്തു.
Discussion about this post