കവി സാംസ്കാരിക പ്രവർത്തകൻ സംഘാടകൻ എന്നീ നിലകളിലെല്ലാം അറിയപ്പെട്ടിരുന്ന വ്യക്തിത്വമാണ് പ്രൊഫസർ ഡോക്ടർ അമ്പലപ്പുഴ ഗോപകുമാർ. അദ്ദേഹത്തിൻ്റെ വേർപാട് സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണെന്ന് ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. സാംസ്കാരിക രംഗത്ത് മൂല്യങ്ങളെ മുറുകെപ്പിടിച്ച് മുന്നോട്ട് പോകുന്നവർ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്ത് അദ്ദേഹത്തെപ്പോലുള്ളവരുടെ വേർപാട് വലിയ നഷ്ടം തന്നെയാണെന്നും നമ്മുടെ സംസ്കാരത്തിൽ അഭിമാനം കൊള്ളുകയും ദേശീയ പ്രസ്ഥാനങ്ങളോടൊപ്പം ഒത്തുചേർന്ന് പ്രവർത്തിക്കുകയും ചെയ്ത വ്യക്തി കൂടിയാണ് അമ്പലപ്പുഴ ഗോപകുമാർ. അദ്ദേഹത്തിൻ്റെ ദേഹവിയോഗത്തിൽ ഭാരതീയവിചാരകേന്ദ്രത്തിന്റെ അനുശോചനം രേഖപ്പെടുത്തുകയും കുടുംബ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നുവെന്ന് അനുശോചനക്കുറിപ്പിൽ അദ്ദേഹം പറയുന്നു.
Discussion about this post