ഡൽഹി: ദക്ഷിണ മധ്യ മേഖലയിലെ ബാലഗോകുലങ്ങൾ ജന്മാഷ്ടമി ആഘോഷങ്ങൾക്ക് പതാക ദിനത്തോടെ തുടക്കം കുറിച്ചു. രാമകൃഷ്ണപുരം സെക്ടർ 8 ലെ ശിവശക്തി മന്ദിറിൽ വെച്ച് നടന്ന ജന്മാഷ്ടമി ആഘോഷ പതാകദിനം, ഗോപൂജ, രക്ഷാബന്ധൻ ചടങ്ങുകളിൽ പാർലമെന്റ് ജോയിന്റ് സെക്രട്ടറി ശ്രീ സൊറാബ്ജി മുഖ്യാതിഥിയായിരുന്നു. മേഖല അധ്യക്ഷൻ സജീവ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുകാര്യദർശി ഗിരീഷ് സ്വാഗതവും, ആഘോഷപ്രമുഖ് കെ.പി രാജീവൻ പതാകയുയർത്തി. കാര്യദർശി ബിജി നന്ദി രേഖപ്പെടുത്തി. സംസ്ഥാന അധ്യക്ഷൻ പി കെ സുരേഷ് ആശംസകളർപ്പിച്ചു.
രാധാമാധവം ബാലഗോകുലം മഹാവീർ എൻക്ലേവിലെ പിങ്ക് അപ്പാർട്മെന്റ്, ശിവ ശക്തി ക്ഷേത്രത്തിൽ വെച്ച് പതാകദിനം, വൃക്ഷ പൂജയും ശ്രീജേഷ് – വിജയകല ദമ്പതിമാരുടെ വീട്ടിൽ വെച്ച് രക്ഷാബന്ധനും ആഘോഷിച്ചു. ചടങ്ങുകളിൽ മുതിർന്ന ഗോകുലാംഗം മധുസൂധനൻ വി എം മുഖ്യാതിഥിയായിരുന്നു. ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല ഉപാധ്യക്ഷൻ സുശീൽ കെ സി പതാക ഉയർത്തിയ ചടങ്ങിൽ ബാലഗോകുലം സഹ രക്ഷാധികാരി ശ്രീജേഷ് നായർ സ്വാഗതവും ട്രഷറർ വിപിൻ ദാസ് പി നന്ദിയും രേഖപ്പെടുത്തി. ബാലമിത്രം സ്മിത അനീഷ്, ഭഗിനി പ്രമുഖ് വിജയകല എന്നിവർ ആശംസകളർപ്പിച്ചു.
ദ്വാരകദീഷ് ബാലഗോകുലം ദ്വാരകയിൽ ഗോശാലയിൽ വെച്ച് പതാകദിനം, ഗോപൂജ, വൃക്ഷ പൂജ, രക്ഷാബന്ധൻ തുടങ്ങിയവ ആഘോഷിച്ചു. ബാലഗോകുലം രക്ഷാധികാരി ശ്രീജിത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ വാമനൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. മേഖലാ സംഘന കാര്യദർശി ഹരീഷ്, കാര്യദർശി ആര്യ വാസുദേവൻ, മുരളി, അനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പട്ടേൽ നഗർ പാർത്ഥസാരഥി ബാലഗോകുലം പതാകദിനം ഗോപൂജ വൃക്ഷപൂജ രക്ഷാബന്ധൻ എന്നിവ രഞ്ജിത്ത് നഗറിലെ ശിവ മന്ദിറിൽ വെച്ച് ആഘോഷിച്ചു.
ബാലഗോകുലം സംസ്ഥാന സമിതി അംഗം ശ്രീമതി അമ്പിളി മുഖ്യാതിഥിയായിരുന്നു. ജയപ്രകാശ്, സതീഷ്,ബിനീഷ്, പുഷ്പ, രമ്യ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഇനി വരുന്ന നാളുകളിൽ ജന്മാഷ്ടമി സന്ദേശം ഗൃഹങ്ങളിൻ എത്തിക്കാൻ സമ്പൂർണ്ണ ഗൃഹ സമ്പർക്ക യജ്ഞവുമായി ബാലഗോകുലം മുന്നിട്ടിറങ്ങുമെന്ന് സംഘാടകർ അറിയിച്ചു.
Discussion about this post