ഡൽഹി: മേഖലയിലെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്, 26 ആഗസ്റ്റ് 2024 തിങ്കളാഴ്ച, ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വിവിധങ്ങളായ ആഘോഷ പരിപാടികൾ ആണ് ജന്മാഷ്ടമിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
ആർ കെ പുരം
ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖലയിലെ രാമകൃഷ്ണ, അച്ച്യുതം, അമ്പാടി, ബാലാജി, കേശവം, വൈഷ്ണവം, നീലകണ്ഠ ബാലഗോകുലങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന മഹാ ശോഭായാത്രയിൽ നൂറുകണക്കിന് രാധ – കൃഷ്ണന്മാർ പങ്കെടുക്കും. തിങ്കളാഴ്ച വൈകീട്ട് നാലു മണിക്ക് ആർ.കെ. പുരം സെക്ടർ എട്ടിലെ ശിവശക്തി മന്ദിറിൽ നിന്നും മുത്തുക്കുട, ചെണ്ടമേളം, അമ്മൻകുടം, രാധാ – കൃഷ്ണ ലീല, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ
ശോഭായാത്ര ആരംഭിച്ച് ആർ.കെ. പുരം അയ്യപ്പക്ഷേത്രത്തിൽ സമാപിക്കും. ശോഭായാത്രയ്ക്ക് ശേഷം ഉറിയടി, പ്രസാദ വിതരണം, ലഘുഭക്ഷണം എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിക്കും .
മെഹ്റോളി
വൃന്ദാവനം ബാലഗോകുലം, മെഹ്റോളിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് ശ്രീകൃഷ്ണ – രാധ വേഷങ്ങൾ , മറ്റ് പുരാണ വേഷങ്ങൾ , താലപ്പൊലി, ചെണ്ടമേളം എന്നിവയോടുകൂടി മെഹ്റോളിയെ അമ്പാടി ആക്കി കൊണ്ട് ശോഭാ യാത്ര അന്തേരിയ മോഡിൽ നിന്നും ആരംഭിച്ച് സരസ്വതി ബാൽ വിദ്യാമന്ദിർ സ്കൂൾ, വാർഡ് നമ്പർ 6 ൽ സമാപിക്കുന്നതാണ് . അതിനു ശേഷം
ഉറിയടി, പൊതുസമ്മേളനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പട്ടേൽ നഗർ
പാർത്ഥസാരഥി ബാലഗോകുലത്തിന്റെ ശോഭ യാത്ര തിങ്കളാഴ്ച വൈകിട്ട് 4.30 ന് ശ്രീകൃഷ്ണവേഷങ്ങൾ , രാധാ വേഷങ്ങൾ , മറ്റ് പുരാണ വേഷങ്ങൾ , താലപ്പൊലി, ചെണ്ടമേളം എന്നിവയോടെ കൂടി രഞ്ജിത് നഗറിനെ അമ്പാടി ആക്കി കൊണ്ട് ശോഭാ യാത്ര രഞ്ജിത് നഗർ ബാബ ഭൂമിക ശിവ മന്ദിറിൽ നിന്നും ആരംഭിച്ചു എഫ് ബ്ലോക്ക് – സബ്ജി മണ്ഡി – ശിവ മന്ദിർ ടി പോയിന്റ് – ബി- ബ്ലോക്ക് – മാതാ മഹാറാണി മന്ദിർ – രഞ്ജിത് നഗർ പോലീസ് സ്റ്റേഷൻ വഴി ശിവ് മന്ദിറിൽ സമാപിക്കുന്നതാണ് . അതിനു ശേഷം പൊതു സമ്മേളനം
ഉറിയടി,കുട്ടികളുടെ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും .
ദ്വാരക
ദ്വാരകാധീശ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശോഭ യാത്ര തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ദ്വാരക സെക്ടർ -3 യിലുള്ള ബട്ടുക്ജി അപാർട്ട്‌മെന്റിലെ അമ്പലത്തിൽ നിന്നും ആരംഭിച്ചു ആറ് മണിയോടുകൂടി
ശ്രീകൃഷ്ണ (പാർത്ഥസാരഥി) ക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്. അതിനു ശേഷം
കുട്ടികളുടെ കലാപരിപാടികൾ, ഗോപികാ നൃത്തം, ഉറിയടി ഭജന, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
മഹാവീർ എൻക്ലേവ്
രാധാമാധവം ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ജന്മാഷ്ടമി ആഘോഷങ്ങൾ ദ്വാരക അയ്യപ്പക്ഷേത്രത്തിൽ വച്ച് നടക്കുന്നതാണ്. മഹാവീർ എൻക്ലേവിൽ നിന്ന് ആരംഭിക്കുന്ന ശോഭാ യാത്ര അയ്യപ്പക്ഷേത്രത്തിൽ സമാപിച്ച് ഉറിയടി, ഗോപികാനൃത്തം, ഭജന, ലഘുഭക്ഷണം എന്നിവയോട് കൂടി ആഘോഷ പരിപാടികൾ സമാപിക്കുന്നതാണ്.
Discussion about this post