പിണ്ടിമന: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി പിണ്ടിമനയിൽ മഹാശോഭായാത്ര നടന്നു.
5 ക്ഷേത്രങ്ങളിൽ നിന്ന് വൈകിട്ട് 4 30ന് ആരംഭിച്ച ശോഭായാത്രകൾ മുത്തംകുഴി ജംഗ്ഷനിൽ സംഗമിച്ചു.
തുടർന്ന് അമ്പാടിയായി മാറിയ മുത്തംകുഴി ജംഗ്ഷനിൽ വിവിധങ്ങളായ ഗോപിക നൃത്തങ്ങളുടെ വിസ്മയചുവടുകളും, വാദ്യമേളപ്രകടനവും അരങ്ങുവാണു.
തുടർന്ന് വയനാട് ദുരന്തബാധിതർക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു ഗോകുല പതാക കൈമാറിയതോടെ
മഹാശോഭാ യാത്രക്ക് തുടക്കമായി.
കുറുമറ്റം ശ്രീ കോട്ടെക്കാവ്, പന്തപ്പിള്ളി ചിറക്കാവ്, അമ്പോലിക്കാവ്, തോട്ടത്തിൽ കാവ്, ചിറ്റേക്കാട്ടുകാവ് എന്നീ ക്ഷേത്രങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ മഹാശോഭായാത്രയിൽ അണിനിരന്നു.
നൂറു കണക്കിന് ബാലികാബാലന്മാർ കൃഷ്ണ-ഗോപികാ വേഷങ്ങളും, പുരാണ വേഷങ്ങളും ധരിച്ച് അണിനിരന്നപ്പോൾ
പൂത്താലമേന്തിയ അമ്മമാരും,നിശ്ചല ദൃശ്യങ്ങളും, വാദ്യമേളങ്ങളും മഹാ ശോഭായാത്രക്ക് അകമ്പടി സേവിച്ചു.
ചിറ്റേക്കാട്ട്കാവിൽ സമാപിച്ചപ്പോൾ ഉറിയടി, വിശേഷാൽ ദീപാരാധന, പ്രസാദ വിതരണം, ഗോപികാ നൃത്തം എന്നിവ നടന്നു.
Discussion about this post