കൊച്ചി: അന്നദാതാവായ കര്‍ഷകനെ വഞ്ചിക്കുന്ന കര്‍ഷക നയമാണ് കേരള സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന് ഭാരതീയ കിസാന്‍ സംഘ് ഭാരതീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ കൃഷിയിടങ്ങള്‍ നികത്തപ്പെട്ടത്. ജല ലഭ്യത കുറവായതിനാല്‍ പഞ്ചാബിലും ഹരിയാനയിലും നെല്‍കൃഷി ചെയ്യാന്‍ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അങ്ങോട്ട് പണം നല്‍കുന്നു. എന്നാല്‍ ജല ലഭ്യത കൂടുതലുള്ള കേരളത്തില്‍ രണ്ട് ജില്ലകളില്‍ മാത്രമാണ് ഇന്ന് നെല്‍കൃഷിയുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിനു കാരണം. കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ നെല്ല് ശേഖരിച്ച ശേഷം പണം ബാങ്കിനാണ് നല്‍കുന്നതെന്നും മോഹിനി മോഹന്‍ മിശ്ര പറഞ്ഞു. ഭാസ്‌കരീയത്തില്‍ വച്ച് നടന്ന ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകരെ പിന്നോട്ടടിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സ്വാതന്ത്ര്യ ലബ്ധിയുടെ കാലത്തെ ജനസംഖ്യാ കണക്ക് വച്ച് രാജ്യത്ത് കര്‍ഷകരുടെ എണ്ണം കുറഞ്ഞെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്റില്‍ കള്ളം പറഞ്ഞു. ഇതനുസരിച്ച് കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹതം കുത്തനെ വെട്ടിക്കുറച്ചു. ഇതോടെ കര്‍ഷകര്‍ക്ക് വേണ്ട വിധത്തില്‍ വിത്തോ വളമോ കൃഷിയിറക്കുന്നതിനുള്ള പണമോ ലഭിച്ചില്ല. ഇത് കൃഷിയില്‍ നിന്നും കര്‍ഷകരെ ക്രമേണ അകറ്റുന്നതിന് ഇടയാക്കി. മറ്റ് രാജ്യങ്ങളിലെ വന്‍കിടക്കാരെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിലെ ധനമന്ത്രി ഇങ്ങനെ ചെയ്തത്. രാജ്യത്ത് ഇന്ന് നിരവധി സംഘടനകള്‍ കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു. ആ സംഘടനാ നേതാക്കള്‍ക്ക് നേതാക്കള്‍ക്ക് എംഎല്‍എയോ എംപിയോ ആകുന്നതിനു വേണ്ടി മാത്രമാണിത്. ജയിച്ചു കഴിഞ്ഞാല്‍ ഇവര്‍ കര്‍ഷകരെ മറക്കുന്നു. ഈ യാഥാര്‍ത്ഥ്യം കര്‍ഷകര്‍ തിരിച്ചറിതോടെ ആ കപട നേതാക്കള്‍ ദക്ഷിണേന്ത്യയിലേക്ക് ചേക്കേറി തുടങ്ങി. കാര്‍ഷിക മേഖലയിലെ ഇത്തരം കള്ളത്തരങ്ങള്‍ തുറന്ന് കാണിക്കാന്‍ ഗ്രാമങ്ങള്‍ തോറും കിസാന്‍ സംഘിന്റെ പ്രവര്‍ത്തനം നടത്തി വരുത്തുന്നതായും മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഡോ.അനില്‍ വൈദ്യമംഗലം അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ദക്ഷിണക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍, കിസാന്‍ സംഘ് അഖില ഭാരതീയ ഉപാദ്ധ്യക്ഷന്‍ ടി. പെരുമാള്‍, സംസ്ഥാന ജന. സെക്രട്ടറി ഇ. നാരായണന്‍ കുട്ടി, സംസ്ഥാന സമിതിയംഗം വത്സലകുമാരി, ബികെഎസ് മുതിര്‍ന്ന പ്രചാരക് സി.എച്ച്. രമേശ് , ഐസിഎആര്‍ സയന്റിസ്റ്റ് ഡോ. ആശാലത, സിസ ജന. സെക്രട്ടറി ഡോ. സുരേഷ്‌കുമാര്‍, ബികെഎസ് പ്രചാര്‍ പ്രമുഖ് അഡ്വ. രതീഷ് ഗോപാല്‍, സംസ്ഥാന സംഘടനാ കാര്യദര്‍ശി പി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
കൊച്ചി: ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന ഭാരവാഹികളെ സംസ്ഥാന പ്രവര്‍ത്തക സമ്മേളനം തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി ഡോ.അനില്‍ വൈദ്യമംഗലം(തിരുവനന്തപുരം) ജനറല്‍ സെക്രട്ടറിയായി അഡ്വ രതീഷ് ഗോപാലന്‍ (പാലക്കാട്) സംസ്ഥാന സംഘടനാ സെക്രട്ടറിയായി പി മുരളീധരന്‍ (പാലക്കാട്), ട്രഷററായി കെ.രവീന്ദ്രന്‍ (പാലക്കാട്) എന്നിവരെ തെരഞ്ഞെടുത്തു.
Discussion about this post